NewsThen Special

ബിജെപി കോടതിയിൽ, വിഷയം നാമനിർദ്ദേശ പത്രിക തള്ളിയത്

ഹർജി പരിഗണിക്കാൻ ഹൈക്കോടതി ഇന്ന് രണ്ടുമണിക്ക് പ്രത്യേക സിറ്റിംഗ് വെച്ചു

സ്ഥാനാർഥികളുടെ നാമനിർദ്ദേശ പത്രിക തള്ളിയ നടപടിയെ ചോദ്യം ചെയ്ത് ബിജെപി ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിക്കാൻ ഹൈക്കോടതി ഇന്ന് രണ്ടുമണിക്ക് പ്രത്യേക സിറ്റിംഗ് വെച്ചു.ഹൈക്കോടതിയുടെ നടപടി അസാധാരണമാണ്. മുതിർന്ന അഭിഭാഷകരായ രാം കുമാറും ശ്രീകുമാറും ആണ് ബിജെപിക്ക് വേണ്ടി ഹാജരാകുന്നത്.

തലശ്ശേരി, ഗുരുവായൂർ, ദേവികുളം എന്നീ മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളുടെ നാമനിർദ്ദേശ പത്രികളാണ് തള്ളിയത്. പത്രികകൾ തള്ളാൻ കാരണം സിപിഐ എം സമ്മർദ്ദമാണ് എന്നായിരുന്നു ബിജെപിയുടെ ആരോപണം.

ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് ആണ് തലശ്ശേരിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഗുരുവായൂരിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് മഹിളാമോർച്ച സംസ്ഥാന പ്രസിഡണ്ട് നിവേദിതാ സുബ്രഹ്മണ്യനാണ്. ബിജെപി സഖ്യകക്ഷിയായ അണ്ണാ ഡിഎംകെയുടെ സ്ഥാനാർത്ഥി ആർ എം ധനലക്ഷ്മി ആണ് ദേവികുളത്ത് പത്രിക സമർപ്പിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker