CrimeNEWS

പീഡിപ്പിക്കാൻ ശ്രമിച്ച പുരുഷൻ്റെ ജനനേന്ദ്രിയം അരിവാൾ കൊണ്ടു വെട്ടി മാറ്റി

ഭർത്താവ് വീട്ടിലില്ലാതിരുന്നതിനാൽ യുവതിയും 13 വയസുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇതു മനസിലാക്കിയ അക്രമി അർദ്ധരാത്രി ഇവരുടെ വീട്ടിൽ അതിക്രമിച്ചു കടക്കുകയായിരുന്നു

സ്ത്രീകളെ പീഡിപ്പിക്കാൻ തുനിഞ്ഞിറങ്ങുന്ന കാപാലികർ കരുതിയിരുന്നോളൂ. എന്തിനും കൂസലില്ലാത്ത, അരിവാളേന്തിയ സ്ത്രീകൾ നിങ്ങളെ നേരിടാൻ ഒരുങ്ങി നിൽപ്പുണ്ട്.

തന്നെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച അക്രമിയുടെ ജനനേന്ദ്രിയം അരിവാൾ കൊണ്ടു വെട്ടിമാറ്റിയ ശേഷം സ്ത്രീ നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു.മധ്യ പ്രദേശിലെ സിദ്ധി ജില്ലയിൽപെട്ട ഉമരിഹാ സ്വദേശിനിയാണ് കഥാനായിക. കഴിഞ്ഞ വ്യാഴാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം.

ഭർത്താവ് വീട്ടിലില്ലാതിരുന്നതിനാൽ യുവതിയും 13 വയസുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇതു മനസിലാക്കിയ അക്രമി അർദ്ധരാത്രി ഇവരുടെ വീട്ടിൽ അതിക്രമിച്ചു കടക്കുകയായിരുന്നു. കള്ളനാണെന്ന് കരുതി മകൻ ഭയന്ന് വിറച്ച് പുറത്തേക്കോടി. അക്രമി യുവതിയെ മർദ്ദിച്ച ശേഷം ലൈംഗീകാതിക്രമത്തിനു തുനിഞ്ഞു. കുറേനേരം യുവതി ചെറുത്തു നിന്നെങ്കിലും ഒടുവിൽ അറ്റകൈ തന്നെ പ്രയോഗിച്ചു.

കട്ടിലിനടിയിലിരുന്ന അരിവാൾ കൈക്കലാക്കിയ യുവതി ഞൊടിയിട കൊണ്ട് അക്രമിയുടെ ജനനേന്ദ്രിയം വെട്ടിമാറ്റി. തുടന്ന് രാത്രി രണ്ടു മണിയോടെ അരിവാളുമായി യുവതി തന്നെ പോലീസ് സ്റ്റേഷനിൽ നേരിട്ടു ഹാജരായി. പോലീസ് സ്ഥലത്തെത്തി പ്രതിയെ ആശുപത്രിയിലെത്തിച്ചു.

വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച 45 വയസുകാരനെതിരെയും അയാളുടെ ജനനേന്ദ്രിയം അരിവാൾ കൊണ്ടു വെട്ടിമാറ്റിയ യുവതിക്കെതിരെയും പോലീസ് കേസെടുത്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker