KeralaNEWS

വടകരയിലെ കോലീബി സഖ്യം രാജീവ് ഗാന്ധി അറിഞ്ഞ്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുതിർന്ന കോൺഗ്രസ് നേതാവായ മുൻ കേന്ദ്ര മന്ത്രി

എം രത്നസിങ്ങിനെ വടകരയിൽ മത്സരത്തിന് ഇറക്കുമ്പോൾ ബിജെപി കോൺഗ്രസിന്റെയും ലീഗിന്റെയും സഹായത്തോടെ ഒരു പരീക്ഷണം നടത്തുകയായിരുന്നു

വടകരയിലെ കോലീബി സഖ്യത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ പി ഉണ്ണികൃഷ്ണന്റെതാണ് വെളിപ്പെടുത്തൽ. രാജീവ് ഗാന്ധിയെ അറിയിച്ചാണ് കെ കരുണാകരൻ കോൺഗ്രസിനെയും ബിജെപിയെയും മുസ്ലിം ലീഗിനേയും ഒരേ ചരടിൽ കെട്ടിയത്. തന്നെ പാർലമെന്റിൽ എത്തിക്കരുത് എന്നായിരുന്നു ശപഥം. ബിജെപിക്കാർ പറയുന്നതുപോലെ ഇത് പ്രാദേശിക ധാരണ ആയിരുന്നില്ലെന്നും കെ പി ഉണ്ണികൃഷ്ണൻ ചൂണ്ടിക്കാട്ടി.

എം രത്നസിങ്ങിനെ വടകരയിൽ മത്സരത്തിന് ഇറക്കുമ്പോൾ ബിജെപി കോൺഗ്രസിന്റെയും ലീഗിന്റെയും സഹായത്തോടെ ഒരു പരീക്ഷണം നടത്തുകയായിരുന്നു. ഈ സഖ്യത്തെ തോൽപ്പിച്ച് 17000 ൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വടകര കെ പി ഉണ്ണികൃഷ്ണനെ ജയിപ്പിച്ചത്.

ഒ രാജഗോപാൽ അടക്കമുള്ളവർ ഇന്ന് ഇതിനെ വിളിക്കുന്നത് പ്രാദേശിക ധാരണ എന്നാണ്. എന്നാൽ അത് ശരിയല്ല. കോൺഗ്രസിലേക്ക് മാറിയശേഷം തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ തന്നെ താൻ പരാജയപ്പെട്ടു. കോൺഗ്രസ് പ്രവേശം തനിക്ക് രാഷ്ട്രീയ നഷ്ടമാണെന്നും കെ പി ഉണ്ണികൃഷ്ണൻ പറഞ്ഞു. എന്നാൽ ഇപ്പോഴത്തെ ഘട്ടത്തിൽ കോൺഗ്രസിനെ തള്ളിപ്പറഞ്ഞ പിസി ചാക്കോ അടക്കമുള്ളവരോട് യോജിപ്പില്ലെന്നും കെ പി ഉണ്ണികൃഷ്ണൻ പ്രതികരിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker