
തൃശ്ശൂരിൽ മുഖ്യമന്ത്രി പങ്കെടുത്ത എൽഡിഎഫ് തിരഞ്ഞെടുപ്പ് പരിപാടിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണിനെ വേദിയിൽ അതിക്രമിച്ച് കയറിയ യുവാവ് തള്ളിയിട്ടു.
തേക്കിൻകാട് മൈതാനിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് സംഭവം. മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ച് മടങ്ങിയതിന് ശേഷം ബേബി ജോൺ പ്രവർത്തകരോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ യുവാവ് വേദിയിൽ കയറി മുൻനിരയിൽ തന്നെ ഇരിപ്പുറപ്പിക്കുകയായിരുന്നു. തുടർന്ന് മന്ത്രി വി.എസ്.സുനിൽകുമാർ ഉൾപ്പടെ വേദിയിലുളളവർ യുവാവിനോട് വിവരങ്ങൾ തിരക്കുന്നതായി കാണാം.
ഇയാളെ പിന്നീട് വേദിയിൽ നിന്ന് മാറ്റാൻ പ്രവർത്തകർ ശ്രമിക്കുന്നതിനിടയിലാണ് യുവാവ് ബേബി ജോണിനെ തളളിയിടുന്നത്. അദ്ദേഹത്തോടൊപ്പം ഡയസും തളളി മറിച്ചിട്ടു. തുടർന്ന് വേദിയിൽ ഉന്തുംതളളുമായി. യുവാവിനെ പ്രവർത്തകർ ബലംപ്രയോഗിച്ച് വേദിയിൽ നിന്ന് താഴേക്ക് ഇറക്കി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു