KeralaNEWS

രാഹുൽ ഗാന്ധി തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ കേരളത്തിൽ

വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ നിയോജക മണ്ഡലങ്ങളിലാണ് രാഹുൽ ഗാന്ധിയുടെ പര്യടനം

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി 22 തിങ്കളാഴു എറണാകുളത്തെത്തും.വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ നിയോജക മണ്ഡലങ്ങളിലാണ് രാഹുൽ ഗാന്ധിയുടെ പര്യടനം.

22 ന് രാവിലെ 11 മണിക്ക് കൊച്ചി നേവി വിമാനത്താവളത്തിലെത്തുന്ന രാഹുൽ ഗാന്ധി
രാവിലെ 11.15 മുതൽ ഒരു മണിക്കൂർ സെന്റ് തെരേസാസ് കോളേജിൽ വിദ്യാർത്ഥിനികളുമായി കൂടിക്കാഴ്ച്ച നടത്തും.

ഉച്ചക്ക് 12.30 മുതൽ ഗോശ്രീ ജംക്ഷനിൽ വൈപ്പിൻ നിയോജക മണ്ഡലം സമ്മേളനം.
ഉച്ചകഴിഞ്ഞ്‌ 1.25 മുതൽ വെളി ജംക്ഷൻ, ഫോർട്ട് കൊച്ചി, കൊച്ചി നിയോജക മണ്ഡലം സമ്മേളനം .
ഉച്ചകഴിഞ്ഞ് 2.05 മുതൽ 2.25 വരെകച്ചേരിപ്പടി, തൃപ്പൂണിത്തുറ നിയോജക മണ്ഡലം സമ്മേളനം.

ചൊവ്വാഴ്ച രാഹുൽഗാന്ധി പാലായിൽ പ്രസംഗിക്കും.യു. ഡി. എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പാലായിൽ നടക്കുന്ന യു ഡി എഫ് സമ്മേളനത്തിലാണ് പങ്കെടുക്കുക. കൊട്ടാരമറ്റത്തെ വേദിയിൽ ഉച്ചയ്ക്ക് 12 മണിക്കു മുമ്പ് രാഹുൽഗാന്ധി എത്തിച്ചേരും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker