KeralaNEWS

കാനം രാജേന്ദ്രനെ ന്യായീകരിച്ചതിലൂടെ എൻ.എസ്.എസ്സിന്റെ നിലപാടുകളെ പരോക്ഷമായി വിമർശിക്കുകയാണ് മുഖ്യമന്തി ചെയ്തിട്ടുളളതെന്ന്‌ ​ജി.സുകുമാരൻ നായർ

ശബരിമലവിഷയത്തിൽ കാനം രാജേന്ദ്രൻ പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ല എന്ന് ന്യായീകരിച്ചു കൊണ്ട് നടത്തിയ പ്രസ്താവനയിലൂടെ എൻ.എസ്.എസ്സിന്റെ നിലപാടുകളെ പരോക്ഷമായി വിമർശിക്കുകയാണ് മുഖ്യമന്തി ചെയ്തിട്ടുള്ളത് എന്ന് ജി.സുകുമാരൻ നായർ.

ശബരിമലകേസിന്റെ ആരംഭം മുതൽ വിശ്വാസസംരക്ഷണത്തിന്റെ കാര്യത്തിൽ ഒരേ നിലപാടാണ് നായർ സർവീസ് സൊസൈറ്റി ഇന്നോളം സ്വീകരിച്ചുവന്നിട്ടുള്ളത്.ഇനിയും അത് തുടരുകതന്നെ ചെയ്യും. എന്നാൽ വിശ്വാസികൾക്ക് അനുകൂലമായ ഒരു നിലപാടും ഇന്നു വരെ സംസ്ഥാനസർക്കാർ സ്വീകരിച്ചിട്ടില്ല എന്നതാണ് വസ്തുത. തിരഞ്ഞെടുപ്പ് അടുത്തുവന്നപ്പോൾ ദേവസ്വം മന്ത്രി കടകംപള്ളി കഴിഞ്ഞു പോയ സംഭവങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നു. കടകംപള്ളിയെ തിരുത്തി ക്കൊണ്ടും സംസ്ഥാനസർക്കാർ ഈ വിഷയത്തിൽ സ്വീകരിച്ച നിലപാടിനെ ന്യായീകരിച്ചുകൊണ്ടും ഇനിയും ആ നിലപാട് തുടരുമെന്ന് വ്യക്തമാക്കിക്കൊണ്ടും പാർട്ടിയുടെ അഖിലേന്ത്യ സെക്രട്ടറി രംഗത്തുവരുന്നു.

അതിനെ തുടർന്ന് ദേവസ്വം മന്ത്രിയുടെ ഖേദപ്രകടനത്തെ പരാമർശിക്കാതെ തന്നെ സുപ്രീംകോടതിയുടെ അന്തിമ വിധി വിശ്വാസികൾക്ക് ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ട് ഉണ്ടാ ക്കുന്നപക്ഷം അവരുമായി ആലോചിച്ചേ നടപടിയെടുക്കൂ എന്ന പ്രസ്താവനയുമായി മുഖ്യമന്ത്രിയും രംഗത്തെത്തുന്നു. ഇതു കൂടാതെ, ദേവസ്വം മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും നിലപാടുകളെ പിന്തുണച്ചുകൊണ്ടും , വിശ്വാസസംരക്ഷണത്തിനായി ആദ്യം മുതൽ നിലകൊള്ളുന്ന എൻ.എസ്.എസ്സിനെ കുറ്റപ്പെടുത്തിക്കൊണ്ടും സി.പി.ഐ. സംസ്ഥാന സെകട്ടറി കാനം രാജേന്ദ്രൻ സർക്കാരിനെ സഹായിക്കാനെത്തുന്നു. ഇതൊന്നും പോരാതെയാണ് ‘കാനം പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ല ‘ എന്നു പറഞ്ഞ് മുഖ്യമന്ത്രി വീണ്ടും ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

എൻ . എസ് . എസ് ന് എതിരെയുള്ള കാനം രാജേന്ദ്രന്റെ പ്രസ്താവനയിൽ പ്രതിഷേധിക്കാനാണ് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലേക്ക് ഇന്നലെ നാമജപഘോഷയാത്ര നടത്തിയത്. അതിൽ പങ്കെടുത്തത് എൻ . എസ് എസ്സിന്റെ പ്രവർത്തകരാണ്. അതിൽ രാഷ്ട്രീയമില്ലന്നും സുകുമാരൻ നായർ പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker