Big Breaking
തലശ്ശേരിയിലെ നാമനിർദേശ പത്രിക തള്ളിയതോടെ ബിജെപി- കോൺഗ്രസ് ബാന്ധവമാണ് മറനീക്കി പുറത്തുവരുന്നതെന്ന് എം.വി.ജയരാജൻ

തലശ്ശേരിയിലെ ബിജെപി സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളിയതോടെ ബി.ജെ.പിയും കോൺഗ്രസും തമ്മിലുളള അന്തർധാരയാണ് മറനീക്കി പുറത്തുവരുന്നതെന്ന് സി.പി.എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി.ജയരാജൻ.
അശ്രദ്ധമൂലമുണ്ടായ പിഴവുമൂലമാണ് നാമനിർദേശ പട്ടിക തളളിയതെന്ന് കരുതാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരിയുടെ കാര്യത്തിൽ മറ്റുമണ്ഡലങ്ങളിൽ സമർപ്പിച്ചതുപോലുളള അധികാര പത്രം സമർപ്പിച്ചില്ല. അതിനുപകരം കളർ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് സമർപ്പിച്ചത്. അതുകൊണ്ടാണ് നാമനിർദേശ പത്രിക തളളുന്നത്.
അതൊടൊപ്പം എല്ലാ രാഷ്ട്രീയ പാർട്ടികളും ചെയ്യുന്നതുപോലെ ഡമ്മി സ്ഥാനാർഥിയുടെ കാര്യത്തിൽ അതും തളളപ്പെടുകയാണ് ഉണ്ടായത്. ഇതു രണ്ടും എങ്ങനെ സംഭവിച്ചു എന്ന് ബി.ജെ.പിയാണ് വ്യക്തമാക്കേണ്ടത് എന്നദ്ദേഹം പറഞ്ഞു.