നിയമസഭയിലേക്ക് മത്സരിക്കാന്‍ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍; ചരിത്രം കുറിക്കാന്‍ അനന്യ

നിയമസഭയിലേക്ക് മത്സരിക്കുന്ന ആദ്യ ട്രാന്‍സ് ഡെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയായി അനന്യ കുമാരി അലക്സ്. സൂക്ഷ്മപരിശോധനയില്‍ അനന്യയുടെ നാമനിര്‍ദേശ പത്രിക വരണാധികാരി സ്വീകരിച്ചു. മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലമായ മലപ്പുറം വേങ്ങരയില്‍ നിന്നാണ് അനന്യ മത്സരിക്കുന്നത്. മാത്രമല്ല ഇടത് സ്ഥാനാര്‍ത്ഥിയായ പി.ജിജിയും അങ്കത്തിനുണ്ട്.
കേരളത്തിലെമ്പാടുമുള്ള എന്റെ ട്രാന്‍സ്ജെന്‍ഡര്‍ സുഹൃത്തുക്കള്‍ ഇതറിഞ്ഞ് വലിയ സന്തോഷത്തിലാണ്. നേതൃസ്ഥാനത്തേക്ക് എത്തിയാല്‍ എന്റെ കമ്യൂണിറ്റിയുടെ ഉന്നമനമാണ് ആദ്യ ലക്ഷ്യം. എല്ലാവര്ക്കും വേണ്ടി പ്രവര്‍ത്തിക്കും. എങ്കിലും കുറച്ചുകൂടി പരിഗണന ആവശ്യമുള്ളവരാണ് ട്രാന്‍സ് വ്യക്തികള്‍.’ അനന്യ പറയുന്നു.
ജയമോ തോല്‍വിയോ അല്ല ഞങ്ങശുടെ വിഭാഗത്തെ പ്രതിനിധീകരിക്കണം. അതാണ് എന്റെ ലക്ഷ്യം. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ റേഡിയോ ജോക്കി കൂടിയാണ് അനന്യ. ആരും തിരിച്ചറിയാതെ ലോകത്തിന്റെ കോണില്‍ ജീവിച്ചു പോകുന്ന ഒരാളാവാനല്ല. ഞാനിവിടെ ജീവിച്ചിരുന്നു എന്നതിന്റെ ഒരു തെളിവെങ്കിലും അവശേഷിപ്പിക്കണം. ധാരാളം വിജയങ്ങള്‍ പൊരുതി നേടാനാണ് തന്റെ ശ്രമമെന്നും അനന്യ. ജയമോ തോല്‍വിയെ എന്നതല്ല. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന്റെ ഉദ്ദേശം ഒരു പ്രതിനിധിയാവുക എന്നതു തന്നെയാണ്. ജയിച്ചാല്‍ നേതൃസ്ഥാനത്ത് നിന്ന് സമൂഹത്തിലെ മാറ്റിനിര്‍ത്തപ്പെടുന്ന ഒരു വിഭാഗം ജനങ്ങള്‍ക്കു വേണ്ടി പ്രവര്ത്തികണം എന്നാണ് ആഗ്രഹം.’ അനന്യ പറഞ്ഞു.
ഇപ്പോള്‍ ഞങ്ങളുടെ കമ്യൂണിറ്റിയുടെ ആവശ്യങ്ങള്‍ ആരെങ്കിലും വഴി നേടിയെടുക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ നല്ലതാണ് അവരുടെ ഇടയില്‍ നിന്നു തന്നെ ഒരാള്‍ ഈ ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ ഉണ്ടാവുന്നത്. അതുകൊണ്ടാണ് താന്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് അനന്യ പറയുന്നു.