KeralaNEWS

തിരുവാഭരണം മോഷ്ടിച്ച ശാന്തിക്കാരൻ പോലീസ് പിടിയിൽ

കൊട്ടാരക്കര : ഇഞ്ചക്കാട് മഠത്തിൽകാവ് ശ്രീ ഭദ്രകാളീ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച കേസിൽ ശാന്തിക്കാരൻ ശ്രീകുമാർ എന്ന ഭുവനചന്ദ്രനെ പോലീസ് അറസ്റ്റു ചെയ്തു.
ക്ഷേത്രത്തിലെ വി​ഗ്രഹത്തിൽ ചാർത്തിയിരുന്ന ഒരു പവനിൽ കൂടുതൽ തൂക്കം വരുന്ന മണിമാലയാണ് ശാന്തിക്കാരൻ അടൂർ, കിളിവയൽ, വടക്കടത്ത്കാവ്, ഭാനു വിലാസത്തിൽ പത്മനാഭപിള്ള മകൻ 60 വയസുള്ള ശ്രീകുമാർ എന്ന ഭുവനചന്ദ്രൻ 2020 ഡിസംബർ മാസം 12ന് രാത്രി മോഷ്ടിച്ചത്.

ക്ഷേത്രത്തിൽ പുതിയ ഭരണ സമതി ചുമതലയേൽക്കുന്നതിന് മുന്നോടിയായി ഓഡിറ്റ് നടത്തിയപ്പോൾ രേഖയിലുണ്ടായിരുന്ന മാലയുടെ രൂപവും വി​ഗ്രഹത്തിലുണ്ടായിരുന്ന മാലയും തമ്മിൽ വ്യത്യാസം വന്നതിനെ തുടർന്ന് ഭാരവാഹികൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
കൊട്ടാരക്കര പോലീസ് ശാന്തിക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിനെ തുടർന്നാണ് മോഷണ വിവരം പുറത്തു വന്നത്. ഏനാത്ത് മണിമുറ്റത്ത് നിധി ഫൈനാസിൽ 17000 രൂപക്ക് പണയം വച്ചിരുന്ന തൊണ്ടിമുതൽ പോലീസ് വീണ്ടെടുത്തു. കൊട്ടാരക്കര സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker