KeralaNEWS

ജെസ്‌ന ഇപ്പോഴും ജീവിച്ചിരുപ്പുണ്ട്; പ്രതീക്ഷയോടെ സഹോദരി ജെഫി

കാഞ്ഞിരപ്പളളി എസ്ഡി കോളേജ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനം കേരള ജനത ഇന്നും ഓര്‍ക്കുന്ന ഒന്നാണ്. ജെസ്‌ന എവിടെ എന്നാണ് ഇപ്പോഴും കേരളത്തിന്റെ ചോദ്യം. പത്തനംതിട്ട കൊല്ലമുള സന്തോഷ്‌കവല കുന്നത്തു വീട്ടില്‍ ജയിംസ് ജോസഫ്–ഫാൻസി ജയിംസ് ദമ്പതികളുടെ മൂന്നു മക്കളില്‍ ഏറ്റവും ഇളയവളായ ജെസ്‌ന മരിയ ജയിംസിനെ 2018 മാര്‍ച്ച് 22നാണ് കാണാതാകുന്നത്

മാര്‍ച്ച് 22ന് മൂന്ന് വര്‍ഷം തികയുമ്പോള്‍ കേരള പോലീസിന്റെ ക്രൈം ഫയലില്‍ ജെസ്‌ന എന്ന പെണ്‍കുട്ടിയുടെ തിരോധാനം ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായും അവശേഷിക്കുന്നു. എന്നെങ്കിലുമൊരിക്കല്‍ മകള്‍ മടങ്ങി വരുമെന്ന പ്രതീക്ഷയിലിരിക്കുകയാണ് പിതാവ്, കുഞ്ഞിപ്പെങ്ങള്‍ തിരിച്ചെത്തുന്നതും കാത്ത് ഉറങ്ങാതിരിക്കുകയാണ് രണ്ട് സഹോദരങ്ങളും..

ഇപ്പോഴിതാ തങ്ങളുടെ സഹോദരിയെ തട്ടിക്കൊണ്ട് പോയതാണെന്ന് വിശ്വസിക്കുന്നതായി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ജെസ്‌നയുടെ മൂത്ത സഹോദരി ജെഫി ജയിംസ്. 2017 ജൂലൈ 5നാണ് ഞങ്ങളുടെ മമ്മി ഫാന്‍സി ജയിംസ്, വൈറല്‍ ന്യൂമോണിയ ബാധിച്ചു മരിച്ചത്. ജെസ്‌നയെ ബാധിക്കുന്ന ഒരു പ്രശ്‌നവും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഒന്നാം വര്‍ഷ പരീക്ഷയില്‍ 90% മാര്‍ക്കുണ്ടായിരുന്നു ജെസ്‌നയ്ക്ക്. അവളൊരിക്കലും ബസില്‍ ഒറ്റയ്ക്കു സഞ്ചരിക്കാറില്ല. കൂട്ടുകാരികള്‍ക്കൊപ്പം മാത്രമേ പോകുകയുള്ളൂ’ ‘ജെസ്‌നയെ തട്ടിക്കൊണ്ടു പോയതാണ്. അവള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം,’മനോബലമുള്ള വ്യക്തിയാണ് ജെസ്‌ന. അവളെ തട്ടിക്കൊണ്ടു പോയതാണെന്ന് ഉറച്ചു വിശ്വസിക്കുന്നു.ജെസ്‌നയുടെ മൂത്ത സഹോദരി ജെഫി ജയിംസ് പറയുന്നു.

പിതൃ സഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ജെസ്‌ന കൊല്ലമുളയില്‍ നിന്ന് രാവിലെ 9ന് ഓട്ടോയില്‍ പുറപ്പെട്ടു. പിന്നെ എരുമേലി ബസില്‍ കയറി. എരുമേലി ബസ് സ്റ്റാന്‍ഡില്‍ നിന്ന് മുണ്ടക്കയത്തേക്കുളള ബസില്‍ കയറിയതായാണ് വിവരം. മൊബൈല്‍ ഫോണ്‍ വീട്ടില്‍ വെച്ചിട്ടാണ് ജെസ്‌ന പോയതെന്ന് സഹോദരി ജെഫി പറയുന്നു. ജെസ്‌ന മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് എരുമേലി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി . എന്നാല്‍ പെണ്‍കുട്ടി ആരുടെയെങ്കിലും കൂടെ പോയിരിക്കും കുറച്ച് ദിവസം കഴിയുമ്പോള്‍ തിരിച്ചുവരും എന്നൊക്കെയായിരുന്നു പോലീസിന്റെ മറുപടി. പരാതി ലഭിച്ചിട്ടും രണ്ടാഴ്ചയോളം കാര്യമായി അന്വേഷണം നടന്നില്ല.

അതേസമയം, ജെസ്‌നയെ കാണാതായി ഒരാഴ്ചയ്ക്കുളളില്‍ ശിവഗംഗ എന്ന സ്വകാര്യ ബസില്‍ ജെസ്‌ന ഇരിക്കുന്നതിന്റെ ഒരു സിസിടിവി ചിത്രം ബന്ധുക്കള്‍ക്ക് കിട്ടി. എന്നാല്‍ ആ ചിത്രം ജെസ്‌നയുടേതാണോ എന്ന് സ്ഥിരീകരിക്കാന്‍ പോലീസിനും കഴിഞ്ഞിട്ടില്ല. പിന്നീട് പലപ്പോഴായി ജെസ്‌നയുടെ സാമ്യമുളള പല പെണ്‍കുട്ടികളെ കണ്ടതായ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ് കൊണ്ടേയിരുന്നു. ജെസ്‌ന മുണ്ടക്കയം സ്റ്റാന്‍ഡില്‍ നിന്ന് പോയതിനാല്‍ സ്റ്റാന്‍ഡിലെ സിസിടിവി ദൃശ്യങ്ങളില്‍ ജെസ്‌നയോട് സാമ്യമുളള പെണ്‍കുട്ടി നടന്നുവരുന്ന ദൃശ്യങ്ങള്‍ ലഭിച്ചുവെങ്കിലും അതില്‍ സംശയാസ്പദമായ രണ്ട് പേര്‍ കൂടി ഉണ്ടെന്നത് വ്യക്തമാണ്. ഈ ദൃശ്യങ്ങള്‍ ആരുടേതെന്ന് ഇപ്പോഴും വ്യക്തമല്ല. ആ പെണ്‍കുട്ടി ആരാണെന്നും തിരിച്ചറിഞ്ഞിട്ടില്ല.

ജെസ്‌നയുടെ അഞ്ച് സുഹൃത്തുക്കളില്‍ ഒരാള്‍ ആണ്‍കുട്ടിയായതിനാല്‍ പലതവണ ആണ്‍കുട്ടിയെ ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. ജെസ്‌നയെ കുറിച്ചു വിവരം നല്‍കാന്‍ പൊലീസ് പൊതു സ്ഥലങ്ങളില്‍ പെട്ടികള്‍ സ്ഥാപിച്ചു. ഇതിലെ സൂചനകള്‍ തേടിപ്പോയ പൊലീസ് 300 പേരെ ചോദ്യം ചെയ്തു. 150ല്‍പ്പരം പേരുടെ മൊഴി രേഖപ്പെടുത്തി. ജെസ്‌നയെ കണ്ടെത്തുന്നവര്‍ക്കായി സംസ്ഥാന പൊലീസ് ആദ്യം രണ്ടു ലക്ഷവും പിന്നീട് 5 ലക്ഷം രൂപയും പാരിതോഷികമായി പ്രഖ്യാപിച്ചു. എന്നിട്ടും ജെസ്‌ന എവിടെ എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയില്ല.

ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും പത്തനംതിട്ട മുന്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും മാറിമാറി അന്വേഷണം നടത്തിയെങ്കിലും ജെസ്‌നയെ കണ്ടെത്താനായില്ല. തുടര്‍ന്ന് ജെസ്‌നയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. എന്തുതന്നെയായാലും ജെസ്‌നയുടെ തിരോധാന രഹസ്യത്തിന്റെ ചുരുളഴിക്കാന്‍ സിബിഐക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker