IndiaNEWS

കോവിഡ് വ്യാപനം: തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ അടയ്ക്കുന്നു

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ സ്‌കൂളുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടാന്‍ റവന്യു, ദുരിത നിവാരണ വകുപ്പിന്റെ ഉത്തരവിറങ്ങി. തമിഴ്‌നാട്ടില്‍ കോവിഡ് അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

കോവിഡ് വ്യാപനം തടയാന്‍ വേണ്ട ജാഗ്രത പുലര്‍ത്താതിരുന്നതും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാതിരുന്നതുമാണ് കോവിഡ് പടരാന്‍ കാരണമായത്. മാര്‍ച്ച് 22 മുതലാണ് പുതിയ ഉത്തരവ് നടപ്പില്‍ വരിക. കോവിഡ് നിയന്ത്രണ നടപടികള്‍ പാലിച്ച് 12-ാം ക്ലാസ്സിന്റെ അധ്യയനം തുടരാമെന്നും 9, 10, 11 ക്ലാസ്സുകള്‍ നിര്‍ബന്ധമായും അടയ്ക്കണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ 9, 10, 11 ക്ലാസ്സുകാര്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം എത്തിക്കണം. തമിഴ്‌നാട്ടില്‍ ജനുവരിയില്‍ 10, 12 ക്ലാസ്സുകളും ഫെബ്രുവരിയില്‍ 9, 11 ക്ലാസ്സുകളുമാണ് തുറന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker