LIFEMovie

ഞാന്‍ ബജാജിന്റെ സിടി100 ബൈക്ക് വാങ്ങി: ഇതെന്റെ പ്രതിഷേധം

ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര താരമാണ് ജിനോ ജോണ്‍. പിന്നീട് താരം മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലും മികച്ച വേഷത്തിലെത്തിയിരുന്നു. സ്വന്തമായി സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്ന താരം ഇപ്പോള്‍ ഇന്ധനവില വര്‍ധനവിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. വളരെ വ്യത്യസ്തമായ പ്രതിഷേധ മുറയുമായാണ് താരം എത്തിയിരിക്കുന്നത്. കാറും ജീപ്പും ഒഴിവാക്കി ഇനി യാത്ര ബൈക്കിലാക്കുകയാണെന്നാണ് താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഇതിനായി ഒരു സിടി100 ബൈക്കും താരം സ്വന്തമാക്കി കഴിഞ്ഞു. ശനിയാഴ്ച ആദ്യ പ്രതിഷേധയാത്ര നടത്തുമെന്നും ജിനോ ജോണ്‍ കുറിച്ചു.

ജിനോ ജോണിന്റെ ഫേസ്ബുക്ക് കുറിപ്പ്

‘കമോണ്‍ട്രാ മഹേഷേ’
എല്ലാവര്‍ക്കും നമസ്‌ക്കാരം,

ഞാന്‍ ബജാജിന്റെ CT 100 ബൈക്ക് ഒരെണ്ണം വാങ്ങി. വാങ്ങിയിട്ട് രണ്ട് മാസം കഴിഞ്ഞെങ്കിലും ആര്‍. സി ബുക്ക് ഇന്നലെ ആണ് കിട്ടിയത്. ഇത്രയും നാളും ഞാന്‍ യാത്രകള്‍ക്കായി ഉപയോഗിച്ചുകൊണ്ടിരുന്ന കാറും,ജീപ്പും ഇനി ഉപയോഗിക്കുന്നില്ല. അത് വില്‍ക്കാനാണ് പ്ലാന്‍. ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിക്ഷേധിച്ച് ഇനി മുതല്‍ എന്റെ യാത്രകള്‍ CT 100 ബൈക്കിലായിരിക്കും. ബൈക്കിന് പേരിട്ടു ….’ മഹേഷ് ‘… ഈ ഇലക്ഷന്‍ കാലത്ത് ഏറ്റവും അധികം ചര്‍ച്ച ചെയ്യേണ്ട ഒരു വസ്തുത ഇന്ധന വില വര്‍ദ്ധനവാണെങ്കിലും, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയങ്ങളില്‍ പെട്ട് അത് ആരും ഓര്‍ക്കാതെയായി. ഇന്ധന വിലവര്‍ദ്ധനവിന്റെ തിക്താനുഭവങ്ങള്‍ കൃത്യമായി അറിയുന്നു കൊണ്ട് ഞാന്‍ പ്രതിക്ഷേധിക്കാന്‍ തിരുമാനിച്ചു.ആദ്യ പ്രതിക്ഷേധ യാത്ര ശനിയാഴ്ച രാവിലെ അങ്കമാലിയില്‍ നിന്ന് കന്യാകുമാരിയിലേക്ക്… സിനിമാ അഭിനയിത്തിനിടയില്‍ ഇനി കിട്ടുന്ന സമയങ്ങള്‍ ചെറുതും, വലുതുമായ യാത്രകള്‍ നടത്തണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിന് പിന്നാലെ, ഒരു ഓള്‍ ഇന്ത്യ ട്രാവലിംഗ്. ഇതിനിടയില്‍ കണ്ടെത്തുന്ന സ്ഥലങ്ങളും, ആളുകളെയും, അനുഭവങ്ങളും പങ്കുവെക്കാന്‍ ഒരു ട്രാവല്‍ ബ്ലോഗ് ചാനലും തുടങ്ങി.. പേര് ‘CommondraaA MaheshE’ അതിന്റെ ലിങ്ക് താഴെ കൊടുക്കുന്നുണ്ട്. അപ്പോള്‍ ഞാനും എന്റെ മഹേഷും യാത്ര ആരംഭിക്കുന്നു… എല്ലാവരുടെയും, പ്രാര്‍ത്ഥനയും, കരുതലും, സ്‌നേഹവും പ്രതിക്ഷിച്ചു കൊണ്ട് സ്വന്തം JINOJOHNACTOR……

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker