NewsThen Special

ഭാര്യയുടെ വിവരങ്ങള്‍ നല്‍കിയില്ല; കൊണ്ടോട്ടിയിലെ എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പത്രിക മാറ്റിവെച്ചു

നിയമസഭ തെരഞ്ഞെടുപ്പിലേക്കുളള നാമനിര്‍ദേശപത്രികയുടെ സൂക്ഷ്മപരിശോധനയിില്‍ കൊണ്ടോട്ടിയിലെ സ്ഥാനാര്‍ത്ഥിയുടെ പത്രിക മാറ്റിവെച്ചു. എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ.ടി സുലൈമാന്‍ ഹാജിയുടെ പത്രികയാണ് മാറ്റിവെച്ചത്. ഭാര്യയുടെ പേരോ മറ്റുവിവരങ്ങളോ പത്രികയില്‍ നല്‍കാത്തതാണ് കാരണം. ഭാര്യയുടെ വിവരങ്ങള്‍ നല്‍കേണ്ടിടത്ത് ബാധകമല്ല എന്നാണ് നല്‍കിയിരിക്കുന്നത്.

അതേസമയം, സുലൈമാന്‍ ഹാജിക്ക് രണ്ട് ഭാരമാരുണ്ടെന്ന ആരോപണവുമായി മുസ്ലീം ലീഗ് പ്രാദേശിക നേതൃത്വം പരാതി നല്‍കിയിട്ടുണ്ട്. ദുബായില്‍ വെച്ച് വിവാഹം കഴിച്ചന്നെും ഭാര്യ വിദേശത്താണെന്നും റാവല്‍പിണ്ടി സ്വദേശിയായ ഹിറാ മുഹമ്മദ് സഫ്ദര്‍ എന്നാണ് പേരെന്നുമുളള രേഖകള്‍ ഇവര്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ നാട്ടിലുളള ഭാര്യയുടേയോ മക്കളുടേയോ രേഖകള്‍ ഇദ്ദേഹം സമര്‍പ്പിച്ചിട്ടില്ല. അതിന്റെ കൂടുതല്‍ നിയമവശങ്ങള്‍ അന്വേഷിക്കുന്നതിന് വേണ്ടിയാണ് പത്രിക മാറ്റിവെച്ചിരിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker