NEWS

അഭിമാനം, അഭിനന്ദനം ശ്രുതി…! കാട്ടുനായ്ക്ക വിഭാഗത്തിൽ നിന്ന് ആദ്യമായി ഒരു പെൺകുട്ടി ബി ടെക് ബിരുദം നേടി

ആദിവാസി വിദ്യാഭ്യാസ ചരിത്രത്തിൽ പൊൻതൂവൽ ചാർത്തിക്കൊണ്ട് കാട്ടിക്കുളം ചേലൂർ കാണാമ്പ്രം രാജു – സുനിത ദമ്പതികളുടെ മൂത്ത മകൾ ശ്രുതി രാജ് ഉയർന്ന മാർക്കോടെ ബി ടെക് ബിരുദം നേടി. കാട്ടുനായ്ക്ക വിഭാഗത്തിൽ നിന്ന് ആദ്യമായി എഞ്ചനീയറിംഗ് ബിരുദം കരസ്ഥമാക്കിയ  ഈ പെൺകുട്ടി ഏവരുടെയും അഭിമാനമായി മാറുന്നു

മാനന്തവാടി: ആദിവാസി  ഗോത്രമായ കാട്ടുനായ്ക്ക വിഭാഗത്തിൽ നിന്ന് ആദ്യമായി ഒരു പെൺകുട്ടി ബി ടെക് ബിരുദം നേടി.
ആദിവാസി വിദ്യാഭ്യാസ ചരിത്രത്തിൽ പൊൻതൂവൽ ചാർത്തിക്കൊണ്ട് കാട്ടിക്കുളം ചേലൂർ കാണാമ്പ്രം രാജു– സുനിത ദമ്പതികളുടെ മൂത്ത മകൾ ശ്രുതി രാജാണ് ഈ ഉജ്ജ്വലവിജയം കരസ്ഥമാക്കിയത്.
വയനാട് എൻജിനീറിങ് കോളജിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിലാണ് ശ്രുതിരാജ് ഉയർന്ന മാർക്കോടെയാണ് ബി ടെക് ബിരുദം നേടിയത്.
എസ്‌.എസ്‌.എൽ.സി വരെ കാട്ടിക്കുളം ഗവ ഹൈസ്കൂളിലും പ്ലസ് ടു മാനന്തവാടി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലുമാണ് ശ്രുതി പഠിച്ചത് സാമ്പത്തികമായ പരാധീനതകളെയും കഷ്ടപ്പാടുകളെയും അതിജീവിച്ചാണ് ശ്രുതി രാജ് ഈ ഉന്നതവിജയം കരസ്ഥമാക്കിയത്.
ഏക സഹോദരൻ ജിഷ്ണു ബിരുദ വിദ്യാർത്ഥിയാണ്.

Back to top button
error: