NewsThen Special
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാര്‍ത്ഥിക്ക് പരിക്ക്

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാര്‍ത്ഥിക്ക് സ്ലാബ് ഇടിഞ്ഞ് സ്ഥാനാര്‍ത്ഥിക്ക് പരിക്ക്. ആറ്റിങ്ങല്‍ നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഒ.എസ് അംബികയ്ക്കാണ് പരിക്കേറ്റത്.
കാരേറ്റ് ജംഗ്ഷനിലാണ് സംഭവം. വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനിടെ റോഡിലുണ്ടായിരുന്ന സ്ലാബ് ഇടിഞ്ഞ് കാലിലേക്ക് വീഴുകയായിരുന്നു. അതേസമയം, പരിക്ക് ഗുരുതരമല്ലെന്നാണ് അധികൃതര്‍ അറിയിച്ചത്.