Big Breaking

പോരിനൊരുങ്ങി മുന്നണികള്‍: പത്രികാ സമര്‍പ്പണം കഴിഞ്ഞു

നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പത്രിക സമര്‍പ്പണം അവസാനിച്ചു. എല്ലാ മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥകളെപ്പറ്റിയുള്ള പൂര്‍ണ രൂപവും തെളിഞ്ഞു കഴിഞ്ഞു. മറ്റന്നാള്‍ പത്രികകളുടെ സൂക്ഷ്മ പരിശോധന കൂടി കഴിഞ്ഞാല്‍ കേരളം പോരാട്ട ചൂടിലേക്ക് കയറും. ഈ തവണ ആവേശകരമായ മത്സരം കേരളത്തില്‍ പ്രതീക്ഷിക്കാം. തുടര്‍ഭരണം പിടിക്കാന്‍ എല്‍ഡിഎഫും ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ്സും കേരളത്തില്‍ കൂടുതല്‍ അക്കൗണ്ട് തുറക്കാന്‍ ബിജെപിയും ശക്തമായി ശ്രമിക്കും.

മറ്റന്നാള്‍ മുതല്‍ ശക്തമായ പ്രചാരണ പരിപാടികളാണ് മൂന്ന് മുന്നണികളും പ്ലാന്‍ ചെയ്യുന്നത്. ഏപ്രില്‍ മാസത്തിലെ ആദ്യ ആഴ്ച വിശുദ്ധവാരം ആയതിനാല്‍ ആ സമയത്ത് പ്രചാരണ പരിപാടികള്‍ കുറയാന്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മാര്‍ച്ച് മാസത്തിലെ അവസാന ആഴ്ചയിലാവും ഏറ്റവും ശ്രദ്ധേയമായ പരിപാടികള്‍ സംഘടിപ്പിക്കുക. ജനങ്ങളെ നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കുവാന്‍ ഈ ഒരാഴ്ച സ്ഥാനാര്‍ത്ഥികള്‍ ശ്രമിക്കും. തിങ്കളാഴ്ച വരെ വീടുകളും കടകളും കേന്ദ്രീകരിച്ചുള്ള പ്രചാരണമാണ് പാര്‍ട്ടികള്‍ തയ്യാറാക്കിയിരിക്കുന്നത്. അടുത്തയാഴ്ച നേതാക്കള്‍ അണിനിരക്കുന്ന റോഡ് ഷോകള്‍ക്കും, വാഹന പ്രചാരണ യാത്രകള്‍ക്കുമാണ് പരിഗണന നല്‍കുക. ഇതിനോടൊപ്പം ദേശീയ നേതൃത്വത്തിലെ നേതാക്കള്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷന്‍ യോഗങ്ങളും ഈ ഘട്ടത്തില്‍ നടത്തും

കേരളത്തില്‍ ഈ തവണ ഭരണം പിടിക്കണമെന്നാണ് ഹൈക്കമാന്റില്‍ നിന്നും കോണ്‍ഗ്രസ്സിലെ സംസ്ഥാന നേതാക്കള്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദശം. സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി 22, 23 തീയതികളില്‍ രാഹുല്‍ ഗാന്ധി പ്രചാരണത്തിനെത്തും. എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രചാരണ പരിപാടികളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. രാഹുലിന് പിന്നാലെ ഈ മാസം അവസാനം പ്രിയങ്ക ഗാന്ധിയും കേരളത്തിലെ പ്രചാരണത്തിനെത്തും. വലിയ സമ്മേളനങ്ങള്‍ ഒഴിവാക്കി ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന തരത്തിലുള്ള പ്രചാരണ പരിപാടികളാണ് സംഘടിപ്പിക്കുക.

യച്ചൂരിയും കാരാട്ടും ഡി രാജയും വൃന്ദ കാരാട്ടുമാണ് ഇടതുപക്ഷ പ്രചാരണ പരിപാടികള്‍ക്കെത്തുന്ന ദേശീയ നേതാക്കള്‍. ഈ മാസം 23 ന് കാസര്‍കോട്ട് നിന്നാണ് ദേശീയ നേതാക്കളുടെ പ്രചാരണം ആരംഭിക്കുക. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയാണ് ജനങ്ങളുമായി ആദ്യം സംവദിക്കുക. 23 ന് കാസര്‍കോട്ട് നിന്നും ആരംഭിക്കുന്ന പര്യടനം 28 ന് തിരുവന്തപുരത്ത് സമാപിക്കും. പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് മാര്‍ച്ച് 25 നും വൃന്ദ കാരാട്ട് മാര്‍ച്ച് 28നും കേരളത്തിലെ പ്രചാരണ പരിപാടികളില്‍ പങ്കാളികളാവും. ഇവര്‍ക്ക് പുറമേ സംസ്ഥാന നേതാക്കളായ എസ്.രാമചന്ദ്രന്‍ പിള്ള, എം.എ ബേബി, എ.വിജയരാഘവന്‍, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍ തുടങ്ങിയവരും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലെ സജീവ സാന്നിധ്യമാവും

നരേന്ദ്ര മോധിയുള്‍പ്പടെ 20ഓളം ദേശീയ നേതാക്കള്‍ ബിജെപിക്ക് വേണ്ടി പ്രചാരണ രംഗത്തിറങ്ങും. കേരളത്തില്‍ മൂന്ന് ദിവസത്തോളം നരേന്ദ്രമോധി പ്രചാരണ പരിപാടിയുടെ ഭാഗമായി കേരളത്തിലുണ്ടാവും. 5 വന്‍ റാലികളില്‍ നരേന്ദ്ര മോധി പങ്കാളിയാവും. അമിത് ഷായും പ്രചാരണ രംഗത്ത് ശക്തമായ സാന്നിധ്യമായുണ്ടാവും. 10 സമ്മേളനങ്ങളില്‍ അമിത് ഷാ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. രാജ്‌നാഥ് സിംഗ്, നിര്‍മ്മല സീതാരാമന്‍, നിതിന്‍ ഗഡ്കരി, പ്രകാശ് ജാവേധ്കര്‍, പീയൂഷ് ഗോയാല്‍, മുക്താര്‍ അബ്ബാസ്, രവിശങ്കര്‍ പ്രസാദ് തുടങ്ങിയവര്‍ ബിജെപിയുടെ പ്രചാരണ പരിപാടികളില്‍ പങ്കാളികളാവും

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker