NewsThen Special
ഉമ്മൻചാണ്ടിയുടെ മരുമകൻ ട്വന്റി20യിൽ

ഉമ്മന്‍ചാണ്ടിയുടെ മരുമകന് വര്‍ഗീസ് ജോര്‍ജ് ട്വന്റി 20 യില്‍ ചേര്‍ന്നു. ഇന്ന് രാവിലെ കൊച്ചിയില്‍ നടന്ന ഭാരവാഹി പ്രഖ്യാപന യോഗത്തിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതായി വര്‍ഗീസ് ജോര്‍ജ് പ്രഖ്യാപിച്ചത്.
ട്വന്റി 20യുടെ ഉപദേശക സമിതി അംഗമായും യൂത്ത് കോര്‍ഡിനേറ്ററായും ജനറല്‍ സെക്രട്ടറിയായും ഉമ്മന്‍ചാണ്ടിയുടെ മരുമകന് പ്രവര്‍ത്തിക്കും. പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് വര്‍ഗീസ് ജോര്‍ജിന് പാര്‍ട്ടി അംഗത്വം നല്‍കിയത്.
ഉമ്മന്‍ചാണ്ടിയുടെ മൂത്ത മകള്‍ മരിയ ഉമ്മന്റെ ഭര്‍ത്താവാണ് വര്‍ഗീസ് ജോര്‍ജ്. വിദേശത്ത് ഒരു കമ്പനിയില്‍ സി.ഇ.ഒ ആയിരുന്നുനോക്കുകയായിരുന്ന വര്‍ഗീസ് ജോര്‍ജ് ട്വന്റി 20 യുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി ജോലി രാജിവെച്ച് പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയായിരുന്നു.
.