IndiaNEWS

പകർച്ചവ്യാധികൾ വിലയ്ക്കു വാങ്ങുന്നവർ

ച്ചക്കുത്തലല്ല, പച്ചയ്ക്ക് പകർച്ചവ്യാധി പരത്തുന്നവരാണ് പച്ചകുത്തൽ എന്നപേരിൽ ഉൽസവ പറമ്പുകളിലും അമ്പലപ്പറമ്പുകളിലുമൊക്കെ തമ്പടിച്ചിരിക്കുന്ന നാടോടി കൂട്ടങ്ങൾ.ആഘോഷങ്ങൾ ആസ്വദിക്കാനെത്തി
50 രൂപക്ക് ചോദിച്ച് വാങ്ങുന്ന മഹാ രോഗങ്ങളുമായി മടങ്ങാതിരിക്കുക.കേരളത്തിന് അകത്തും പുറത്തും ആഘോഷ സ്ഥലങ്ങളിലും തെരുവുകളിലും തമ്പടിക്കുന്ന നാടോടികൾ നിരവധി ആളുകളുടെ തൊലി പൊട്ടിച്ച് എഴുതുന്ന പച്ചകുത്തൽ പ്രക്രിയ വഴി എയ്ഡ്സ്, ഹൈപ്പറ്റസ് B, പിന്നെ ഈ കെട്ടകാലത്തെ കോറോണ പോലുള്ള മഹാ രോഗങ്ങളും പടരാൻ സാധ്യതയേറെയാണ്..ഒരേ സൂചി തന്നെയാണ് ഇവർ പലരിലും ഉപയോഗിക്കുന്നത് എന്നതും മറക്കരുത്.
 കേരളത്തിൽ ഉത്സവ സീസൺ ആരംഭിക്കുകയാണ്.എത്ര പേർ ഇതിനകം പച്ചകുത്തിയിട്ടുണ്ടാവും? അനാരോഗ്യപരമായ ചുറ്റുപാടിലും കൃത്യമായി സ്റ്റെറിലൈസ് ചെയ്യാത്ത അല്ലെങ്കിൽ അതെന്തെന്നുപോലും അറിയാത്ത തെരുവ് കച്ചവടകാരൻ്റ പക്കൽ നിന്നും ഇതുപോലെ ചിഹ്നങ്ങൾ സ്വീകരിച്ച് ജീവിതം ചോദ്യചിഹ്നം ആക്കാതിരിക്കുക.
ഉപജീവനത്തെക്കാൾ സാമൂഹിക ഉപദ്രവം ആയി കണ്ട് ഇത്തരം പ്രവണതകളിൽ പോലീസും ആരോഗ്യ വകുപ്പ് അധികാരികളും ശക്തമായ നടപടികൾ സ്വീകരിക്കേണ്ടിയുമിരിക്കുന്നു.

Back to top button
error: