NewsThen Special

‘ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍’ ചിഹ്നത്തിനായി ചങ്ങനാശ്ശേരിയിൽ തർക്കം

ചങ്ങനാശ്ശേരി നിയമസഭാ മണ്ഡലത്തിൽ ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍ ചിഹ്നത്തെച്ചൊല്ലി തര്‍ക്കം. ഇന്ത്യന്‍ ക്രിസ്റ്റ്യന്‍ സെക്യുലര്‍ സ്ഥാനാര്‍ത്ഥി ബേബി ഈ ചിഹ്നത്തിന് അപേക്ഷ നല്‍കി.
പി ജെ ജോസഫിന്റെ കേരള കോണ്‍​ഗ്രസ് ആവശ്യപ്പെട്ടതും ഇതേ ചിഹ്നമാണ്.

ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍ ചിഹ്നത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേരള കോണ്‍​ഗ്രസ് വ്യക്തമാക്കി. ബേബി പിന്മാറിയില്ലെങ്കില്‍ ചിഹ്നത്തിന് നറുക്കെടുപ്പ് വേണ്ടി വരും. നറുക്കെടുപ്പ് എതിരായാല്‍ ചങ്ങനാശ്ശേരിയിലെ കേരള കോണ്‍​ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ചിഹ്നം നഷ്ടമാകും. ഈ മാസം 22ന് ചിഹ്നത്തിൻ്റെ കാര്യത്തില്‍ അന്തിമ തീരുമാനമാകും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker