KeralaNEWS

ഒഴിവായത് വന്‍ദുരന്തം: പൈലറ്റുമാര്‍ കുറ്റക്കാരെന്ന് എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ

കൊച്ചിയില്‍ ആകാശത്ത് വെച്ച് സംഭവിക്കേണ്ടിയിരുന്ന അപകടം ഒഴിവായത് സെക്കന്റുകളുടെ വ്യത്യാസത്തില്‍. ബാംഗ്ലൂരില്‍ നിന്നുള്ള സ്‌പൈസ്‌ജെറ്റ്, ദോഹയില്‍ നിന്നുള്ള ഖത്തര്‍ എയര്‍വൈസ് എന്നീ വിമാനങ്ങളാണ് തലനാഴിഴയ്ക്ക് വലിയ അപകടത്തില്‍ നിന്നും രക്ഷപെട്ടത്. സംഭവത്തില്‍ രണ്ട് വിമാനങ്ങളുടേയെും പൈലറ്റുമാര്‍ കുറ്റക്കാരാണെന്ന് എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2020 ഓഗസ്റ്റ് 28 ന് നടന്ന സംഭവത്തിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് കൈമാറിയിരിക്കുന്നത്.

പൈലറ്റുമാര്‍ വ്യോമഗതാഗത നിയന്ത്രകന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതാരുന്നതാണ് അപകടം സംഭവിക്കേണ്ടിയിരുന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ചത്. രണ്ട് വിമാനങ്ങളിലും ഇരുനൂറിലധികം യാത്രക്കാരുമുണ്ടായിരുന്നു. ലാന്റ് ചെയ്യുന്നതിന് മുന്‍പ് പറന്നു നില്‍ക്കേണ്ടിയിരുന്ന ഉയരം മുന്‍കൂട്ടി സെറ്റ് ചെയ്യാന്‍ മറന്നു എന്ന കണ്ടെത്തലുകളും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker