LIFEMovie

ഇത് ഭയപ്പെടുത്തി നേടിയ വിജയം: കൃഷ്ണന്‍കുട്ടി ട്രെന്‍ന്റിംഗില്‍ ഒന്നാമന്‍


വിഷ്ണു ഉണ്ണികൃഷ്ണന്‍, സാനിയ ഇയ്യപ്പന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സൂരജ് ടോം സംവിധാനം ചെയ്യുന്ന കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രത്തിന്റെ ആദ്യ ട്രെയിലറെത്തി. ട്രെയിലര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യൂട്യൂബില്‍ ട്രെന്റിംഗില്‍ ഒന്നാം സ്ഥാനം കൃഷ്ണന്‍കുട്ടിയും സംഘവും നേടിയിരിക്കുകയാണ്. ചിത്രം ഹൊറര്‍ ത്രില്ലറാണെന്ന സൂചനയാണ് ട്രെയിലറില്‍ നിന്നും ലഭിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്റെയും സാനിയ ഇയ്യപ്പന്റെയും ഗംഭീര പ്രകടനമെന്നാണ് ആദ്യ ട്രെയിലറിനെ പ്രേക്ഷകര്‍ വിലയിരുത്തുന്നത്. സംഗീത സംവിധായകനായ ആനന്ദ് മധുസൂദനനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

പെപ്പര്‍കോണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ നോബിള്‍ ജോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിത്തു ദാമോദര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് തിരക്കഥാകൃത്ത് കൂടിയായ ആനന്ദ് മദൂസൂദനനാണ്. കിരണ്‍ ദാസ് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ഏപ്രില്‍ 11 ന് സീ5 എന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെയും അതിനോടൊപ്പം സീ കേരളം ചാനലിലൂടെയും പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തും.

മികച്ച തീയേറ്റര്‍ എക്സ്പീരിയന്‍സ് ലഭിക്കേണ്ടിയിരുന്ന ചിത്രമായിരുന്നു കൃഷ്ണന്‍കുട്ടിയെന്നാണ് ട്രെയലറിന് താഴെ വരുന്ന പ്രേക്ഷകരുടെ കമന്റുകളില്‍ നിന്നും മനസിലാക്കുന്നത്. ചിത്രം തീയേറ്ററില്‍ കാണാന്‍ പറ്റാത്തതിന്റെ ഖേദവും പ്രേക്ഷകര്‍ പ്രടകടിപ്പിക്കുന്നുണ്ട്. ആമസോണിനും നെറ്റ്ഫ്ളിക്സിനുമൊപ്പം മലയാളത്തില്‍ സ്ഥിരസാന്നിധ്യമാവാന്‍ തയ്യാറെടുക്കുന്ന സീ5 എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. സീ5 ലെ പ്രീമിയറിനൊപ്പം തന്നെ സീ കേരളം ചാനലിലൂടെയും ചിത്രം പ്രേക്ഷകരിലേക്കെത്തുമെന്ന പ്രത്യേകതയും കൃഷ്ണന്‍കുട്ടിക്കുണ്ട്. ചിത്രത്തിന്റെ പ്രദര്‍ശനത്തിലും പുതുമയും വ്യത്യസ്തതയും പരീക്ഷിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

വനത്തിനുള്ളില്‍ ഒറ്റപ്പെട്ട് കിടക്കുന്ന വീടും അവിടുത്തെ താമസക്കാരായ ചിലരും അവരെ ചുറ്റിപ്പറ്റി നടക്കുന്ന നിഗൂഡ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം വിജിലേഷ്, സന്തോഷ് ദാമോദര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ജോയ് ജോണ്‍, ജോമോന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന് സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പാവ, എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രത്തിന് ശേഷം സൂരജ് ടോം സംവിധാനം ചെയ്യുന്ന ചിത്രമാണ് കൃഷ്ണന്‍കുട്ടി പണി തുടങ്ങി

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൂര്‍ത്തീകരിച്ച സിനിമ തീയേറ്റര്‍ റിലീസിനെപ്പറ്റിയുള്ള അറിയിപ്പ് വരും മുന്‍പ് സീ5 മായി പ്രദര്‍ശന കരാറില്‍ ഏര്‍പ്പെട്ടതിനാലാണ് ചിത്രത്തിന്റെ തീയേറ്റര്‍ റിലീസെന്ന സാധ്യത നഷ്ടപ്പെട്ടത്. ട്രെയിലറിന് ലഭിക്കുന്ന പ്രതികരണങ്ങളില്‍ ഭൂരിഭാഗവും ചിത്രത്തിന്റെ തീയേറ്റര്‍ റിലീസിനെപ്പറ്റിയുള്ളതാണ്. മലയാള സിനിമ മാറ്റത്തിന്റെ പാതയിലാണെന്നും ആ കൂട്ടത്തിലെ നാഴികകല്ലായി കൃഷ്്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രവും മാറുമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ ട്രെയിലര്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം മാധവന്‍ അടക്കമുള്ളവര്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തതും ഏറെ ശ്രദ്ധേയമായ കാര്യമാണ്.

ഡാര്‍ക്ക് മൂഡില്‍ ഒരുങ്ങുന്ന ത്രില്ലര്‍ ചിത്രത്തിലെ വിഷ്ണു ഉണ്ണികൃഷ്്ണന്റെയും സാനിയ ഇയ്യപ്പന്റെയും പ്രകടനം താരങ്ങളുടെ കരിയറിലെ നാഴികകല്ലായി മാറുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. സൗണ്ട് ഡിസൈനിംഗിന് വലിയ പ്രാധാന്യമുള്ള ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ചിരിക്കുന്നത് ബാഹുബലിയടക്കമുള്ള ബ്രഹ്മാണ്ട ചിത്രങ്ങളുടെ ശബ്ദലേഖകനായ ജസ്റ്റിന്‍ ജോസാണ്. ജിത്തു ദാമോദറിന്റെ ക്യാമറ കാഴ്ചകളെ ഏറെ മികവുറ്റതാക്കുന്നതില്‍ ജസ്റ്റിന്‍ ജോസ് ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ട്. ചിത്രം പ്രദര്‍ശനത്തിനെത്തുന്ന മാധ്യമം ഏതു തന്നെയായാലും പ്രേക്ഷകരെ ചിത്രത്തിലേക്ക് അടുപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുക ട്രെയിലറാണ്. അത്തരത്തില്‍ കൃഷ്ന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ നൂറ് ശതമാനം വിജയിച്ചിരിക്കുകയാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker