IndiaNEWS

കോവിഡ് വ്യാപനം; മധ്യപ്രദേശിലെ 3 നഗരങ്ങളില്‍ ലോക്ക്ഡൗണ്‍

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മൂന്ന് നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് മധ്യപ്രദേശ്. തലസ്താനമായ ഭോപ്പാല്‍, ഇന്‍ഡോര്‍, ജബല്‍പുര്‍ എന്നിവിടങ്ങളിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ശനിയാഴ്ച രാത്രി പത്ത് മണി മുതല്‍ തിങ്കളഴ്ച രാവിലെ ആറ് മണി വരെ മൂന്ന് നഗരങ്ങളും അടച്ചിടും.

അതേസമയം, കോളേജുകളുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് 31 വരെ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. അതേസമയം, മഹാരാഷ്ടയില്‍ ദിനം പ്രതി കോവിഡ് കേസുകള്‍ വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. വെളളിയാഴ്ച മാത്രം 25,000 ലധികം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker