KeralaNEWS

ഇടതുപക്ഷത്തിന് ഭരണത്തുടർച്ച എന്ന് മാതൃഭൂമി – സീവോട്ടർ അഭിപ്രായ സർവേ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് 2.9 ശതമാനം പേരുടെ മാത്രം പിന്തുണയാണുള്ളത്

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് മാതൃഭൂമി -സിവോട്ടർ സർവേ. 75 മുതൽ 83 സീറ്റ് വരെ എൽഡിഎഫിന് കിട്ടും എന്നാണ് സർവ്വേ പറയുന്നത്. 44.4 ശതമാനം പേരാണ് എൽഡിഎഫ് ഭരണം നിലനിർത്തുമെന്ന് പറഞ്ഞത് .

30.1 ശതമാനം പേർ യുഡിഎഫ് അധികാരം നേടുമെന്ന് പറയുന്നു. 11.6 ശതമാനം പേർ എൻഡിഎയ്ക്ക് ആണ് സാധ്യത എന്നു പറയുന്നു. തൂക്കുമന്ത്രിസഭ എന്നാണ് 2.7 ശതമാനം പേർ പറയുന്നത്.

40. 9 ശതമാനം വോട്ട് വിഹിതം എൽഡിഎഫ് കരസ്ഥമാക്കുമെന്ന് സർവ്വേ ചൂണ്ടിക്കാണിക്കുന്നു. 37.9 ശതമാനം വോട്ട് ആണ് യുഡിഎഫിന് ലഭിക്കുക. 16.6 ശതമാനം വോട്ട് വിഹിതവുമായി ബിജെപി നില മെച്ചപ്പെടുത്തുമെന്ന് സർവേ ചൂണ്ടിക്കാണിക്കുന്നു.

38.1 ശതമാനം പേർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയനെ പിന്തുണച്ചു. രണ്ടാം സ്ഥാനത്തുള്ള ഉമ്മൻചാണ്ടിക്ക് 27.4 ശതമാനത്തിന്റെ പിന്തുണയാണുള്ളത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് 2.9 ശതമാനം പേരുടെ മാത്രം പിന്തുണയാണുള്ളത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker