
എം ശിവശങ്കറിന്റെ ജാമ്യം അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീംകോടതിയിൽ . ശിവശങ്കർ സർക്കാർ സംവിധാനം ദുരുപയോഗപ്പെടുത്തുന്നു എന്ന് ഇ ഡി ആരോപിക്കുന്നു.
അന്വേഷണം അട്ടിമറിക്കാൻ എം ശിവശങ്കർ ശ്രമിക്കുന്നുവെന്നും ഇ ഡി ആരോപിക്കുന്നു. ജാമ്യം സ്റ്റേ ചെയ്യണമെന്ന ഇഡിയുടെ ആവശ്യം നേരത്തെ സുപ്രീംകോടതി അനുവദിച്ചിരുന്നില്ല. പുതിയ അപേക്ഷ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയിൽ സമർപ്പിച്ചു.