CrimeNEWS

ബിയറിൽ ലഹരി മരുന്നു ചേർത്തു, സ്വർണാഭരണങ്ങളും മൊബൈലുമായി യുവതി കടന്നുകളഞ്ഞെന്ന് പരാതി

ദമ്പതികൾ എന്നുപറഞ്ഞ് ഒരു യുവാവും യുവതിയും മുറിയെടുത്തു എന്നും യുവാവ് പുറത്തു പോയപ്പോഴാണ് കവർച്ചക്ക് ഇരയായ യുവാവ് മുറിയിലെത്തിയതെന്നും ലോഡ്ജ് ഉടമ മൊഴിനൽകി

ബിയറിൽ ലഹരി ചേർത്തു നൽകി അഞ്ചര പവനുമായി യുവതി കടന്നുകളഞ്ഞു എന്ന് പരാതി. കുത്തിയതോട് സ്വദേശിയായ യുവാവ് ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി.

ഫേസ്ബുക്ക് വഴിയാണ് യുവാവ് യുവതിയെ പരിചയപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞ 13നാണ് ഇരുവരും പരിചയപ്പെടുന്നത്. യുവാവിന്റെ ജൂനിയറായിരുന്നു എന്നും ഇപ്പോൾ ചെന്നൈയിലെ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുകയാണെന്നുമാണ് യുവതി യുവാവിനോട് പറഞ്ഞത്.

18ന് ചെങ്ങന്നൂരിൽ വന്നാൽ കാണാമെന്ന് യുവാവിനോട് പറഞ്ഞു. ഉച്ചയ്ക്ക് ഒരു മണിയോടെ ചെങ്ങന്നൂരിൽ എത്തിയ യുവാവിനോട് താൻ ലോഡ്ജിൽ ആണെന്നും അങ്ങോട്ട് വരണമെന്നും യുവതി ആവശ്യപ്പെട്ടു. ലോഡ്ജിൽ എത്തിയ യുവാവിന് യുവതി കുടിക്കാൻ ബിയർ നൽകി. ബിയർ കുടിച്ചതോടെ താൻ ഉറങ്ങിപ്പോയി എന്ന് യുവാവ് പരാതിയിൽ പറയുന്നു.

രാത്രി പത്തോടെ ഹോട്ടൽ ജീവനക്കാരാണ് യുവാവിനെ വിളിച്ചു ഉണർത്തുന്നത്. അപ്പോഴേക്കും യുവതി സ്ഥലം വിട്ടിരുന്നു. യുവാവിന്റെ പക്കലുണ്ടായിരുന്ന മൂന്നു പവൻ സ്വർണമാലയും ഒന്നര പവൻ വരുന്ന കൈചെയിനും ഒരുപവൻറെ മോതിരവും മൊബൈൽ ഫോണും നഷ്ടമായിരുന്നു.

യുവതി ഉപയോഗിച്ച സിം നമ്പറിന്റെ വിലാസം മുളക്കുഴ സ്വദേശിയുടെതാണ്. യുവതി തമിഴ്നാട്ടിലേക്ക് കടന്നു എന്നാണ് വിവരം.

ദമ്പതികൾ എന്നുപറഞ്ഞ് ഒരു യുവാവും യുവതിയും മുറിയെടുത്തു എന്നും യുവാവ് പുറത്തു പോയപ്പോഴാണ് കവർച്ചക്ക് ഇരയായ യുവാവ് മുറിയിലെത്തിയതെന്നും ലോഡ്ജ് ഉടമ മൊഴിനൽകി. ആലപ്പുഴയിൽനിന്ന് വിരലടയാള വിദഗ്ധർ ലോഡ്ജിലെത്തി പരിശോധന നടത്തി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker