KeralaNEWS

സ്കൂട്ടർ മറിഞ്ഞ് ഗർഭിണി മരിച്ചു

ഏഴു മാസം ഗർഭിണിയായ റിൻസമ്മ റോഡിൽ വയറിടിച്ച് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്

പാലായിൽ ഭർത്താവിനൊപ്പം യാത്ര ചെയ്യുമ്പോൾ നായ റോഡിന് കുറുകെ ചാടിയതിനെത്തുടർന്ന് സ്കൂട്ടർ മതിലിലിടിച്ച് ഗർഭിണി മരിച്ചു. കളത്തൂർ കളപ്പുരയ്ക്കൽ റിൻസമ്മ ജോൺ എന്ന 40 കാരിയാണ് മരിച്ചത്. ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റിയിലെ സ്റ്റാഫ് നേഴ്സ് ആണ്.

ഏഴു മാസം ഗർഭിണിയായ റിൻസമ്മ റോഡിൽ വയറിടിച്ച് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അമ്മയെയും ഗർഭസ്ഥശിശുവിനെയും രക്ഷിക്കാനായില്ല.

സ്കൂട്ടർ ഓടിച്ചു കൊണ്ടിരുന്ന ഭർത്താവ് ബിജുവിനും പരിക്കുണ്ട്. എട്ടുവർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഇവർക്ക് കുട്ടികൾ ഇല്ലായിരുന്നു. കഴിഞ്ഞദിവസം രാവിലെ ജോലിക്കായി ആശുപത്രിയിൽ പോകുമ്പോഴാണ് അപകടം.

കുര്യത്ത് ചിക്കൻ സെന്റർ നടത്തുകയാണ് ബിജു. സംസ്കാരം ഇന്നു മൂന്നിന് കുളത്തൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker