NEWSWorld

ബൈഡൻ ഇന്ത്യയോട് ഇടയുന്നു, റഷ്യയുമായി കരാറിൽ ഏർപ്പെട്ടാൽ ഇന്ത്യക്കെതിരെ ഉപരോധത്തിന് സാധ്യത

റഷ്യയുമായുള്ള പ്രതിരോധ ഇടപാടുകളിൽ തുർക്കിക്ക് മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു

റഷ്യയുമായി കരാറിൽ ഏർപ്പെട്ടാൽ ഇന്ത്യക്കെതിരെ ഉപരോധത്തിന് സാധ്യതയെന്ന് അമേരിക്ക. റഷ്യയിൽ നിന്ന് എസ് – 400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങാനുള്ള ഇന്ത്യയുടെ നീക്കത്തെയാണ് അമേരിക്ക എതിർക്കുന്നത്. ഇക്കാര്യം ഇന്ത്യയെ അറിയിക്കാൻ അമേരിക്കൻ സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റി ചെയർമാൻ ബോബ് മെന്റസ് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന് നിർദ്ദേശം നൽകി. മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഓസ്റ്റിൻ ഇന്ത്യയിൽ ആണ് ഉള്ളത്. റഷ്യയുമായുള്ള പ്രതിരോധ ഇടപാടുകളിൽ തുർക്കിക്ക് മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ഓസ്റ്റിൻ വെള്ളിയാഴ്ച രാത്രി കൂടിക്കാഴ്ച നടത്തി. ആഗോളതലത്തിൽ നന്മക്കായി ഇന്ത്യയും അമേരിക്കയും നയതന്ത്ര ബന്ധം തുടരാൻ പ്രതിജ്ഞാബദ്ധമാണെന്ന് നരേന്ദ്രമോഡി വ്യക്തമാക്കി. ഇന്ത്യൻ പ്രതിരോധമന്ത്രിയുമായും വിദേശകാര്യ സെക്രട്ടറിയുമായും ഓസ്റ്റിൻ ചർച്ച നടത്തും.

അമേരിക്കയുമായി ചില പുതിയ പ്രതിരോധ ഇടപാടുകളിൽ ഇന്ത്യ ഏർപ്പെടും എന്നാണ് റിപ്പോർട്ട്. ചൈനയുമായുള്ള സംഘർഷത്തെ തുടർന്നാണ് അമേരിക്കയിൽ നിന്ന് പ്രതിരോധ സാമഗ്രികൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker