NewsThen Special

എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള പ്രകടനപത്രിക പുറത്തിറക്കി എല്‍ഡിഎഫ്.‌
50 ഇന പരിപാടികളാണ് ആദ്യഭാഗത്ത് പ്രതിപാദിച്ചിരിക്കുന്നത്. ഇവ നടപ്പാക്കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന 900 നിര്‍ദേശങ്ങളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. തുടര്‍ഭരണം ഉറപ്പാണെന്ന നിലയില്‍ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തുകൊണ്ടുള്ള പ്രകടന പത്രികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു.

അഭ്യസ്ഥവിദ്യര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് . കാര്‍ഷിക മേഖലയില്‍ വരുമാനം 50 ശതമാനം ഉയര്‍ത്തുന്നതിനുള്ള പദ്ധതികളും ആരോഗ്യ-വിദ്യാഭ്യസ മേഖലയെ ലോകോത്തരമാക്കുക എന്ന കാഴ്ചപ്പാടും ഇതിലുണ്ട്. ക്ഷേമ പെന്‍ഷനുകള്‍ 2500 രൂപയാക്കുമെന്നും വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍, പൊതുമേഖലയെ ശക്തിപ്പെടുത്തും, സ്വകാര്യ നിക്ഷേപം സമാഹരിക്കും. അഞ്ച് വര്‍ഷം കൊണ്ട് പതിനായിരം കോടിയുടെ നിക്ഷേപമെത്തിക്കും. മൂല്യവര്‍ധിത വ്യവസായങ്ങള്‍ സൃഷ്ടിക്കും, എംഎസ്‌എംഇകളുടെ എണ്ണം 1.4 ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷമാക്കും. പീഡിത വ്യവസായങ്ങളെ പുനരുദ്ധരിക്കാന്‍ പുതിയ സ്‌കീം, 60,000 കോടിയുടെ പശ്ചാത്തല സൗകര്യമൊരുക്കും.

പാല്‍, മുട്ട, പച്ചക്കറികളില്‍ സ്വയംപര്യാപ്തത നേടും. റബറിന്റെ തറവില 250 രൂപയാക്കും, തീരദേശ വികസനത്തില്‍ 500 കോടിയുടെ പാക്കേജ്, ആദിവാസി കുടുംബങ്ങള്‍ക്കും പട്ടികജാതി കുടുംബങ്ങള്‍ക്കും പാര്‍പ്പിടം, പതിനായിരം കോടിയുടെ ട്രാന്‍സ്ഗില്‍ഡ് പദ്ധതി യാഥാര്‍ത്ഥ്യമാക്കും. സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടും. ഓട്ടോ ടാക്‌സി തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണന, ബദല്‍ നയങ്ങള്‍ പ്രത്യേകം ആവിഷ്‌കരിക്കും. മതനിരപേക്ഷ നയങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കും.

തീരദേശ വികസനത്തിന് 5000 കോടിയുടെ പാക്കേജ്. കടലാക്രമണ ഭീഷണി മറികടക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും. വ്യത്യസ്തങ്ങളായ 50 പൊതുനിര്‍ദ്ദേശങ്ങളും ഇതിലുണ്ട്. ഓരോ നിര്‍ദ്ദേശത്തിന്റെയും അവസാനം ക്യുആര്‍ കോഡുണ്ട്. എളുപ്പത്തില്‍ അതേക്കുറിച്ച്‌ കാര്യങ്ങള്‍ മനസിലാക്കാന്‍ സഹായകരമാകുന്ന നിലയിലാണ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker