NewsThen Special
എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ഡോ. ജേക്കബ് തോമസ് നാമ നിര്‍ദേശപത്രിക സമര്‍പ്പിച്ചു

ഇരിങ്ങാലക്കുട: നിയമസഭ തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട നിയോജകമണ്ഡലം
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച് ഡോ ജേക്കബ് തോമസ്.
12.15ന് പ്രവര്‍ത്തകരും നേതാക്കന്മാരുമായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലെത്തി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ അജയ്ക്ക് മുമ്പാകെയാണ് ജേക്കബ് തോമസ് പത്രിക സമര്‍പ്പിച്ചത്.
ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ഇരിങ്ങാലക്കുട നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമായിരിക്കും ചെയ്യുകയെന്ന് അദ്ദേഹം വ്യക്തമാക്കി.