
കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി ജിസ് ജോയ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന മോഹന്‍ കുമാര്‍ ഫാന്‍സ് തീയേറ്ററുകളിലെത്തി. ചിരിയും ചിന്തയുമായി പ്രേക്ഷകര്‍ ചിത്രം സ്വീകരിച്ചിരിക്കുകയാണ്. പ്രദര്‍ശനശാലകളില്‍ നിന്നെല്ലാം ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സംവിധായകന്റെ മുന്‍കാല ചിത്രങ്ങളെപ്പോലെ മോഹന്‍കുമാര്‍ ഫാന്‍സും ഒരു ഫീല്‍ ഗുഡ് ഫാമിലി ഡ്രാമയാണ്. മോഹന്‍കുമാര്‍ എന്ന പഴയകാല നടന്റെ ജീവിതവും യുവതാരങ്ങള്‍ അരങ്ങ് വാഴുന്ന ഈ കാലഘട്ടത്തില്‍ അയാള്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും പ്രതിസന്ധികളുമൊക്കെ നര്‍മത്തിന്റെ അകമ്പടിയോടെയാണ് സംവിധായകന് പറഞ്ഞു പോവുന്നത്
ചിത്രത്തിലെ നായക കഥാപാത്രം കുഞ്ചാക്കോ ബോബന് ആണെങ്കിലും ചിത്രത്തെ മുന്നോട്ട് നയിക്കുന്നത് ടൈറ്റില്‍ കഥാപാത്രമായ മോഹന്‍കുമാര്‍ ആണ്. സിദ്ധിഖാണ് മോഹന്‍ കുമാര്‍ എന്ന കഥാപാത്രമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പുതുമുഖ നായിക അനാര്‍ക്കലി നാസറാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് പുറമേ രമേശ് പിഷാരടി, വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, അലന്‍സിയര്‍, കെപിഎസ്സി ലളിത തുടങ്ങിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു
ബോബി സഞ്ജയ് കൂട്ടുകെട്ടിന്റെ കഥയ്ക്കാണ് സംവിധായകന് തിരക്കഥയൊരുക്കിയിരിക്കുന്നത്. മാജിക് ഫ്രെയിംസിന് വേണ്ടി ലിസ്റ്റിന് സ്റ്റീഫനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബാഹുല്‍ രമേശ് ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീത കൈകാര്യം ചെയ്തിരിക്കുന്നത് പ്രിന്‍സ് ജോര്‍ജാണ്. ചിത്രത്തിന് തീയേറ്ററില്‍ ലഭിക്കുന്ന പ്രതികരണം പ്രതീക്ഷയുളവാക്കുന്നതാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. കോവിഡ് പ്രതിസന്ധിയിലും തീയേറ്ററിലേക്ക് കുടുംബപ്രേക്ഷകരെ എത്തിക്കാന്‍ മോഹന്‍കുമാര്‍ ഫാന്‍സിന് സാധിക്കും എന്ന വിശ്വാസത്തിലാണ് അണിയറ പ്രവര്‍ത്തകര്‍