19,133 വ്യാജ വോട്ടര്‍മാരെ കണ്ടെത്തി പ്രതിപക്ഷ നേതാവ്

കേരളത്തിലെ 9 മണ്ഡലങ്ങളിലെ 19,133 വ്യാജ വോട്ടര്‍മാരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കണ്ടെത്തി. വ്യാജ വോട്ടര്‍ ഐഡി സൃഷ്ടിച്ചുവെന്ന പേരില്‍ വാര്‍ത്തയില്‍ ഇടം പിടിച്ച ഉദുമ സ്വദേശിനി കുമാരിയുടെയും കുടുംബത്തിന്റേയും കഥ മലയാളി മറക്കാനിടയില്ല. കുമാരിയുടെ കേസ് കേരള സമൂഹത്തിന് മുന്പില് തുറന്ന് കാട്ടിയ പ്രതിപക്ഷ നേതാവിനും പാര്‍ട്ടിക്കും തന്നെയാണ് ഒടുവില്‍ പണി കിട്ടിയത്.
തങ്ങള്‍ പാരമ്പര്യമായി കോണ്‍ഗ്രസ്സ് അനുഭാവികളാണെന്നായിരുന്നു കുമാരിയുടെയും കുടുംബത്തിന്റേയും വെളിപ്പെടുത്തല്‍. ഇതോടെ സംഭവത്തില്‍ നാണം കെട്ട പ്രതിപക്ഷം ഇപ്പോഴിത കേരളത്തിലെ 9 മണ്ഡലങ്ങളിലെ വ്യാജ വോട്ടര്‍മാരെ പൊക്കിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് രമേശ് ചെന്നിത്തല പുതിയ പരാതി നല്കി.
എല്ലാ മണ്ഡലങ്ങളിലും വലിയ തോതില്‍ വ്യാജ വോട്ടര്‍മാരുണ്ടെന്നും ഇവരെ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മിക്കയിടത്തും ഒരേ വോട്ടറുടെ ഫോട്ടോയും പേരും വേറെ അഡ്രസ്സിലും കൊടുത്തിട്ടുണ്ട്.