
നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ കേരളത്തില്‍ ഓരോ ദിവസവും ആരോപണങ്ങളും പ്രത്യാരോപണങ്ങളും കൊണ്ട് നിറയുകയാണ്. അക്കൂട്ടത്തില്‍ ഏറ്റവുമൊടുവില്‍ ഇ.ശ്രീധരന്റെ ആരോപണത്തോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത് സാക്ഷാല്‍ മുഖ്യമന്ത്രിയാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.
നിലവില്‍ ശബരിമല വിഷയത്തില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും കോടതി വിധി വന്നതിനു ശേഷം ഈ വിഷയത്തേക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ ഇ.ശ്രീധരന് നടത്തിയ മറ്റൊരു ആരോപണം 1977 ല്‍ പിണറായി വിജയന് കെ.ജി മാരാരുടെ ബൂത്ത് ഏജന്റായിരുന്നുവെന്നതാണ്. ഇതിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത് 1977 ല്‍ സ്ഥാനാര്‍ത്ഥിയായിരുന്ന താനെങ്ങനെ കെ.ജി മാരാരുടെ സ്ഥാനാര്‍ത്ഥിയാവുമെന്നായിരുന്നു. ഏത് വിദഗ്ധനും ബിജെപിയില്‍ ചേര്‍ന്നാല്‍ ഈ സ്വഭാവം കാണിക്കുമെന്നും പിണറായി വിജയന് മാധ്യമങ്ങളോട് പറഞ്ഞു