IndiaNEWS

തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയില്‍ റെയ്ഡ്‌; 2 കോടി രൂപയും 30,000 സെറ്റ്​ ടോപ്പ്​ ബോക്​സുകളും പിടിച്ചെടുത്തു

പുതുച്ചേരി: തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളിലായി നടത്തിയ റെയ്ഡില്‍ രണ്ടുകോടി രൂപയും 30,000 സെറ്റ് ഓഫ് ബോക്‌സുകളും പിടിച്ചെടുത്തു. കദിര്‍കമം, തട്ടാന്‍ചാവടി, ഇന്ദിര നഗര്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന.

വാഹനത്തില്‍ കള്ളപ്പണം കടത്തുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ
ലാണ് പരിശോധനയില്‍ തന്തയ് പെരിയാര്‍ നഗറില്‍ നിന്ന്‌ വാഹനത്തില്‍ സൂക്ഷിച്ച നിലയില്‍ രണ്ടു കോടി രൂപ പിടിച്ചെടുക്കുകയായിരുന്നു.

അതേസമയം, പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പുതുച്ചേരി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ഷുര്‍ബിര്‍ സിങ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വിതരണം ചെയ്യാന്‍ കൊണ്ടുപോകുന്ന ണം ബാങ്കുകള്‍ സാധാരണയായി ഉപയോഗിച്ച് വരുന്ന സ്വകാര്യ വാനിലായിരുന്നു കടത്താന്‍ ശ്രമിച്ചത്. 500, 200, 100 രൂപയുടെ നോട്ടുകളാണ് പിടിച്ചെടുത്തവ. പണം ആദായ നികുതി വകുപ്പിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

എമ്പലം, നെട്ടാപ്പാക്കം, ബഹൂര്‍ മേഖലയില്‍ നടത്തിയ പരിശോധനയില്‍ രണ്ട് കോടി രൂപ വിലവരുന്ന 30,000 സെറ്റ് ടോപ്പ് ബോക്‌സുകളാണ് പിടിച്ചെടുത്ത്. ഇവക്കുപുറമെ 3600 ലിറ്റര്‍ ചാരായമാണ് പിടിച്ചെടുത്തത്. ഇവിടെ ഇതുവരെ പിടിച്ചെടുത്തത് 18,500 ലിറ്റര്‍ ചാരായമാണെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker