Big Breaking

നടി കാവ്യ മാധവന്റെ സാക്ഷി വിസ്താരം മാറ്റിവച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യ മാധവന്റെ സാക്ഷി വിസ്താരം മാറ്റിവച്ചു. കാവ്യ മാധവന്‍ കോടതിയില്‍ ഹാജരായെങ്കിലും രണ്ട് സാക്ഷികളുടെ വിസ്താരം തുടരുന്നതിനാലാണ് വിസ്‌കാരം മാറ്റിവെച്ചത്.

ഹാജരാകേണ്ട അടുത്ത തീയതി പിന്നീട് അറിയിക്കും. പതിനൊന്ന് മണിയോടെയാണ് താരം കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരായത്. കേസില്‍ 300ല്‍ അധികം സാക്ഷികളില്‍ 127 പേരുടെ വിസ്താരമാണിപ്പോള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.

നിരവധി തവണ സമയം നീട്ടി നല്‍കിയതിനാല്‍ ഇനി വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടിയാണ് സുപ്രീം കോടതി അനുവദിച്ചിട്ടുള്ളത്. കോവിഡ് കാരണം വിചാരണ മുടങ്ങിയതോടെയാണ് കാലാവധി നീട്ടി നല്‍കിയത്. എന്നാല്‍ ഇതനുസരിച്ച് കഴിഞ്ഞ മാസമാണ് വിചാരണ പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും പരാതിക്കാരിയായ നടിയും രംഗത്തെത്തിയതോടെ വിചാരണ കുറച്ച് കാലത്തേക്ക് നിര്‍ത്തിവെക്കേണ്ടി വരികയായിരുന്നു.

2017 ഫെബ്രുവരിയിലായിരുന്നു കോസിനാസ്പദമായ സംഭവം അരങ്ങേറിയത്. സംഭവത്തിന് ശേഷംമൂന്ന് വര്‍ഷം കഴിഞ്ഞിട്ടും കേസിലെ സാക്ഷി വിസ്താരം പോലും പൂര്‍ത്തിയായിട്ടില്ല.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker