NewsThen Special
തിരഞ്ഞെടുപ്പ് ജയിക്കാന്‍ ആര്‍എസ്എസിന്റെ സഹായം ആവശ്യമില്ലെന്ന് കോടിയേരി

നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ പാര്‍ട്ടികളെല്ലാം ശക്തമായ പ്രചരണ പരിപാരികളുമായി രംഗത്തുണ്ട്. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബിജെപി സഹായം ആവശ്യമാണെന്ന പ്രസ്താവനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ കോടിയേരി ബാലകൃഷ്ണന്. തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന്റെ സഹായം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ആവശ്യമില്ല. ആര്‍എസ്എസ് സഹായം കൊണ്ട് കിട്ടുന്ന സീറ്റും വോട്ടും തങ്ങള്‍ക്ക് വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇടതു മുന്നണിയോടൊപ്പം ജനങ്ങളുണ്ട്. എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. നേമത്ത് കോണ്‍ഗ്രസ്സ് നിര്‍ത്തിയ ശക്തന് അത്ര ശ്ക്തനല്ലെന്നും ബിജെപിയെ സഹായിക്കാനാണ് ശക്തനെ ഇറക്കിയതെന്നും കോടിയേരി പറഞ്ഞു