NewsThen Special

ജനീഷ് കുമാറിന് വിജയാശംസകൾ നേർന്ന് തൊഴിലുറപ്പ് തൊഴിലാളികളായ അമ്മമാർ…

കോന്നി: തൊഴിലുറപ്പ് തൊഴിലാളികളെ കാണാൻ ജനീഷ് കുമാർ എത്തി. വിജയാശംസകൾ നേർന്ന് അമ്മമാർ. ജനഹൃദയങ്ങൾ കീഴടക്കി എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കെ.യു ജനീഷ് കുമാറിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണം മുന്നേറുന്നു. വ്യാഴാഴ്ച്ച വള്ളിക്കോട് പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികളായ അമ്മമാരുടെ അനുഗ്രഹത്തോടെയാണ് പര്യടനത്തിന് തുടക്കം കുറിച്ചത്.

കൊച്ചാലുമൂട്ടിൽ വോട്ട് തേടി എത്തിയ ജനീഷ് കുമാറിനെ സ്നേഹത്തോടെയാണ് തൊഴിലാളികൾ വരവേറ്റത്. സ്ഥാനാർത്ഥിയെ കണ്ടയുടൻ ജോലിക്ക് വിശ്രമം നൽകി അവർ ജനീഷ് കുമാറിനൊപ്പം എത്തി. പ്രായമായ അമ്മമാർ ഉൾപ്പെടെ നിറപുഞ്ചിരിയോടെയാണ് സ്വീകരിച്ചത്. സമീപത്തുണ്ടായിരുന്ന കുട്ടികളോടും അമ്മമാരോടും വിശേഷങ്ങൾ പങ്കുവെച്ച സ്ഥാനാർത്ഥി വോട്ടു ചോദിക്കുകയും ചെയ്തു.

“വോട്ട് ചോദിക്കാൻ മോൻ ഇങ്ങോട്ട് വരണമായിരുന്നോ…? ഞങ്ങളുടെ വോട്ട് മോനല്ലാതെ ആർക്ക് കൊടുക്കാനാണ്…” എന്നായിരുന്നു കൂട്ടത്തിലുള്ള പ്രായമായ അമ്മയുടെ മറുചോദ്യം. വോട്ടഭ്യർത്ഥിച്ച സ്ഥാനാർത്ഥിക്ക് ആശംസകൾ നേർന്നും ഒപ്പം നിന്ന് ചിത്രം പകർത്തിയുമാണ് തൊഴിലുറപ്പ് തൊഴിലാളികൾ സ്ഥാനാർത്ഥിയെ യാത്രയാക്കിയത്. തുടർന്ന് ചെമ്പകപ്പാലത്തെ തൊഴിലുറപ്പ് തൊഴിലാളികളെയും എൽഡിഎഫ് നേതാക്കൾക്കൊപ്പം ജനീഷ് കുമാർ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. അവർക്കൊപ്പം നിന്ന് സെൽഫിയെടുത്താണ് ജനീഷ് കുമാർ മടങ്ങിയത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker