
മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നല്കാന് സമ്മര്‍ദ്ദം ചെലുത്തിയതിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ കേസെടുത്ത് ക്രൈം ബ്രാഞ്ച്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇഡിക്കെതിരെ ഗൂഢാലോചനയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സ്വപ്നയുടെ ശബ്ദരേഖയെ കുറിച്ചുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടി.ശബ്ദം തന്റേതാണെന്ന് സ്വപ്ന ജയില്‍ അധികൃതര്‍ക്ക് സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയിരുന്നു.
മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്നായിരുന്നു സ്വപ്നയുടെ ശബ്ദരേഖ
മാത്രമല്ല സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് വാഗ്ദാനം ചെയ്തെന്ന സ്വപ്നയുടെ സുരക്ഷക്കായി നിയോഗിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയും കേസില്‍ നിര്‍ണ്ണായകമായി.ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശത്തെ തുടര്‍ന്നായിരുന്നു കേസെടുത്തത്.
തെറ്റായി ഒരാളെ ഉള്‍പ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നത് ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമല്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ശബ്ദരേഖയില്‍ അന്വേഷണം ആവശ്യപ്പെട്ടത് ഇ ഡിയായിരുന്നു. അങ്ങനെ
20-11-2020 ന് ഇ ഡി നല്കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം.ഈ അന്വേഷണത്തിലാണ് ഇ ഡിക്കെതിരെ നിര്‍ണായകമായ സാക്ഷിമൊഴികള്‍ ലഭിച്ചത്.