LIFEMovie

എന്‍ജോയ് എന്‍ജാമി’ ആസ്വദിച്ച് മലയാളത്തിന്റെ സൂപ്പര്‍ താരം

ഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയും ജനങ്ങളും ഏറ്റുപാടുന്ന ഒരു ഗാനമുണ്ട്. സന്തോഷ് നാരായണന്റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയ ‘എന്‍ജോയ് എന്‍ജാമി’. പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഗാനം കോടിക്കണക്കിന് പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. പലരും ഇന്ന് ഏറ്റവുമധികം കേള്‍ക്കുന്ന ഗാനമാണ് എന്‍ജോയ് എന്‍ജാമി. സന്തോഷ് നാരായണന്റെ നിര്‍മ്മാണത്തിലെത്തിയ ഗാനം ആലപിച്ചിരിക്കുന്നത് ദീയും അറിവും ചേര്‍ന്നാണ്. ഈ നാട്ടില്‍ നിന്നും അന്യവത്കരിക്കപ്പെട്ടുപോയ അധ:സ്ഥിതരുടെ കഥയും ജീവിതവുമാണ് പാട്ടിലൂടെ വരച്ച് കാണിക്കുന്നത്. ഈ പാട്ടിനെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തിലേക്കിതാ മറ്റൊരാള്‍ കൂടി എത്തിയിരിക്കുകയാണ്.

മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍ സല്‍മാനാണ് ഇപ്പോള്‍ ഈ പാട്ടിനെക്കുറിച്ച് വാചാലനായി രംഗത്തെത്തിയിരിക്കുന്നത്. ‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാട്ട് നിര്‍ത്താതെ കേള്‍ക്കുകയാണ് ഞാന്‍, ഓരോ തവണ കേള്‍ക്കുമ്പോഴും പുതിയ ശബ്ദങ്ങളും ഭാവങ്ങളും ആസ്വദിക്കാന്‍ പറ്റുന്നു. ഇത്രയും ഗംഭീരമായ പാട്ടൊരുക്കിയ സന്തോഷ് നാരായണന്‍ സാറിന് അഭിനന്ദനങ്ങള്‍’ അതോടൊപ്പം ഗായിക ധീയെക്കുറിച്ചും തിരുക്കുറല്‍ അറിവിനെക്കുറിച്ചും പോസ്റ്റില്‍ പ്രത്യേകം താരം പ്രശംസിച്ചിട്ടുണ്ട്. ദുല്‍ഖറിനൊപ്പം മറ്റ് നിരവധി താരങ്ങള്‍ പാട്ടിനെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. എ.ആര്‍.റഹ്മാന്റ് സംഗീത പ്ലാറ്റ്‌ഫോമായ മജ്ജായിലൂടെയാണ് പാട്ട് റിലീസ് ചെയ്തത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker