Big Breaking

സി.രഘുനാഥിന് കൈപ്പത്തി ചിഹ്നം അനുവദിച്ച് കെപിസിസി

ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി സി.രഘുനാഥിന് കൈപ്പത്തി ചിഹ്നം അനുവദിച്ച് കെപിസിസി. കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനാണ് ചിഹ്നം അനുവദിച്ച് കത്ത് നല്‍കിയത്.

അതേസമയം, സി.രഘുനാഥ് ഇന്നലെ തന്നെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നു.
അതേസമയം, കെ. സുധാകരനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ കെപിസിസിയും ഹൈക്കമാന്‍ഡും തീരുമാനിച്ചെങ്കിലും കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സജീവമാകേണ്ടതിന്റെ ആവശ്യകതയുളളതിനാല്‍ മത്സരിക്കാനാവില്ലെന്നായിരുന്നു സുധാകരന്റെ മറുപടി.

ഇതോടെ സ്ഥാനാര്‍ഥിയാരെന്നു ഹൈക്കമാന്‍ഡ് അറിയിക്കുമെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞെങ്കിലും ഔദ്യോഗിക അറിയിപ്പൊന്നും വന്നില്ല. മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം രഘുനാഥിനും കൈപ്പത്തി ചിഹ്നം അനുവദിച്ചുകൊണ്ട് കെപിസിസി കത്ത് നല്‍കിയതോടെയാണ് രഘുനാഥ് തന്നെയാണ് സ്ഥാനാര്‍ഥിയെന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker