Pravasi

ഒമാനില്‍ കോവിഡിന്റെ മൂന്നാംതരംഗം

ഒമാനില്‍ കോവിഡിന്റെ മൂന്നാംതരംഗം വ്യാപിച്ചതായി ആരോഗ്യമന്ത്രാലയം. പരമാവധി രോഗവ്യാപനം കുറയ്ക്കുന്നതിനാണ് പരിശ്രമിക്കുന്നത്. രാജ്യത്ത് പുതുതായി 577 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,49,135 ആയി.
1,37,871 പേരാണ് ആകെ രോഗമുക്തി നേടിയത്. 311 പേര്‍ ഇപ്പോള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 88 പേരുടെ നില ഗുരുതരമാണ്.

അതേസമയം, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജനസംഖ്യയുടെ 70 ശതമാനം പേര്‍ക്കും ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ നല്‍കാനാണ് തീരുമാനം. ജൂണ്‍ അവസാനത്തോടെ 30 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker