NewsThen Special

സുരേഷ് ഗോപിയുടെ സമ്പാദ്യത്തിന്റെ ആകെ മൂല്യം 2.16 കോടി രൂപ: കട ബാധ്യത 68 ലക്ഷം രൂപ

തൃശ്ശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ചലച്ചിത്ര താരവുമായ സുരേഷ് ഗോപി നല്‍കിയ സത്യവാങ് മൂലത്തില്‍ താരത്തിന്റെ സ്വത്ത് മതിപ്പിന്റെ മൂല്യം ആകെ 2.16 കോടി രൂപയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന് 68 ലക്ഷം രൂപയുടെ കട ബാധ്യതയുണ്ട്. നിലവില്‍ അദ്ദേഹത്തിന്റെ കൈയ്യിലുള്ളത് 40,000 രൂപയും ഭാര്യ രാധിക സുരേഷിന്റെ പക്കലുള്ളത് 25,000 രൂപയുമാണ്. ഇവയ്ക്ക് പുറമേ 300 ഗ്രാമിന്റെ സ്വര്‍ണാഭരണങ്ങള്‍ സുരേഷ് ഗോപിയുടെ കൈയ്യിലും 1000 ഗ്രാമിന്റെ സ്വര്‍ണം ഭാര്യയുടെ പേരിലുമുണ്ട്. സുരേഷ് ഗോപിയുടെ ഭൂസ്വത്തിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ തിരുനെല്‍വേലിയില്‍ 82 ഏക്കറും സെയ്താപേട്ടില്‍ 40 സെന്റും കൃഷി ഭൂമി കൈവശമുണ്ട്. വ്യാജ പേരില്‍ 2 കാറുകള്‍ രജിസ്റ്റര്‍ ചെയ്തതിന്റെ പേരില്‍ നിലവില്‍ കേസുണ്ടെന്നും സത്യവാങ്മൂലത്തില്‍ താരം വ്യക്തമാക്കുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker