
കാസര്‍കോട്: കേരളത്തില്‍ കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ ശനിയാഴ്ച മുതല്‍ അതിര്‍ത്തി കടന്നുളള യാത്രകള്‍ക്ക് നിയന്ത്രണം. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രം ശനിയാഴ്ച മുതല്‍ അതിര്‍ത്തി കടന്നുളള പ്രവേശനം അനുവദിക്കുവെന്നാണ് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
അതേസമയം, വിദ്യാര്‍ഥികളും നാട്ടുകാരുമായും നടത്തിയ ചര്‍ച്ചയില്‍ ജില്ലാഭരണകൂടം ഇന്നു കൂടി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ അതിര്‍ത്തി കടക്കാന്‍ ഇളവ് അനുവദിച്ചു.
നേരത്തെ കാസര്‍കോട് അതിര്‍ത്തിയില്‍ നിന്ന് ദക്ഷിണ കന്നഡയിലേക്ക് പോകുന്നവര്‍ക്ക് കര്‍ണാടക കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. ഇനി മുതല്‍ ഈ തീരുമാനം കൂടുതല്‍ കര്‍ശനമാക്കാനാണ് ദക്ഷിണ കന്നഡ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.