Pravasi

“പ്രതിസന്ധിഘട്ടങ്ങളിൽ കുവൈത്തിനൊപ്പം നിന്ന രാജ്യമാണ് ഇന്ത്യ”

ഇരു രാജ്യങ്ങളും തമ്മിലുള്ള നൂറ്റാണ്ടുകളായുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ തന്റെ സന്ദർശനത്തിനായി എന്ന് അദ്ദേഹം പറഞ്ഞു

പ്രതിസന്ധിഘട്ടങ്ങളിൽ കുവൈത്തിനൊപ്പം നിന്ന രാജ്യമാണ് ഇന്ത്യ എന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രി ഷെയ്ഖ് ഡോക്ടർ അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സാബ പറഞ്ഞു. ഇന്ത്യയിൽ ഹ്രസ്വ സന്ദർശനത്തിന് എത്തിയതായിരുന്നു കുവൈത്ത് വിദേശകാര്യമന്ത്രി.

ഇരു രാജ്യങ്ങളും തമ്മിലുള്ള നൂറ്റാണ്ടുകളായുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ തന്റെ സന്ദർശനത്തിനായി എന്ന് അദ്ദേഹം പറഞ്ഞു. സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള ഇരുരാജ്യങ്ങളുടെയും പ്രതിജ്ഞാബദ്ധത ആവർത്തിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

ഭക്ഷണം,സുരക്ഷ, വൈദ്യുതി,വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിൽ കൂടുതൽ സഹകരണത്തിനുള്ള സാധ്യത ഇരുരാജ്യങ്ങളും തേടി. കോവിഡ് 19 എന്ന മഹാമാരിക്കെതിരെ പോരാടാൻ ഇന്ത്യൻ ആരോഗ്യപ്രവർത്തകർ കുവൈറ്റിനൊപ്പം അണിനിരന്നുവെന്ന് അദ്ദേഹം ഓർമിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker