
വർക്കല ഇടവയിൽ വീട്ടമ്മയ്ക്ക് ദാരുണമരണം. ഇടവ സ്വദേശി നിമയാണ് മരിച്ചത്. ഫ്ലാറ്റിനു മുകളിൽ നിൽക്കവേ കൈയിൽനിന്ന് വഴുതിപ്പോയ കുഞ്ഞിനെ രക്ഷപ്പെടുത്താൻ ശ്രമിക്കവെയാണ് നിമ താഴേക്ക് വീണത്. 25 വയസ്സാണ് നിമക്കുള്ളത്.
ആറുമാസം പ്രായമുള്ള കുഞ്ഞും താഴേക്ക് വീണു. എന്നാൽ പരിക്കുകളോടെ രക്ഷപ്പെട്ടു. നിലവിളി കേട്ടെത്തിയ നാട്ടുകാർ അമ്മയെയും കുഞ്ഞിനെയും സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ദുബായിലാണ് നിമയുടെ ഭർത്താവ് അബൂ ഹസൽ.