TRENDINGYouth

47 കാരിയായ ടീച്ചറെ അടിച്ചുകൊന്ന് കാമുകൻ, കാരണം പതിനഞ്ചുകാരനുമായുള്ള അവിഹിതം

തന്റെ കാമുകിയെ കൊന്നത് പതിനഞ്ചുകാരൻ ആണെന്ന് റോബ്സൺ കോടതിയിൽ ആരോപിച്ചു

കാമുകിയായ 47 കാരിയായ ടീച്ചർക്ക് 15 കാരനുമായി അവിഹിതം ഉണ്ടെന്ന് ആരോപിച്ച് അടിച്ചു കൊന്ന് കാമുകൻ. അമ്പതുകാരനായ പോൾ റോബ്സൺ ആണ് കരോലിൻ കയ്യലിനെ അടിച്ചു കൊന്നത്. ഇംഗ്ലണ്ടിലാണ് സംഭവം.

ആയോധനകലയിൽ വിദഗ്ധനായ റോബ്സൺ ആരെയും അറിയിക്കാതെ കാമുകിയുടെ വീട്ടിലെത്തുകയായിരുന്നു. കാമുകിയെയും പതിനഞ്ചുകാരനെയും വീട്ടിൽ കണ്ടതോടെ ഇയാൾ നിയന്ത്രണം വിടുകയും ഇവരെ ആക്രമിക്കുകയായിരുന്നു.

തലച്ചോറിന് ക്ഷതം പറ്റിയ കാമുകി മരണമടഞ്ഞു. കാമുകിയുടെ മുടിയും ഇയാൾ മുറിച്ചുകളഞ്ഞു. 15 കാരനെയും ഇയാൾ ആക്രമിച്ചു. കത്രിക ഉപയോഗിച്ചായിരുന്നു ആക്രമണം. പരിക്കേറ്റെങ്കിലും പതിനഞ്ചുകാരൻ രക്ഷപ്പെട്ടു.

തന്റെ കാമുകിയെ കൊന്നത് പതിനഞ്ചുകാരൻ ആണെന്ന് റോബ്സൺ കോടതിയിൽ ആരോപിച്ചു. എന്നാൽ കോടതിയിൽ പതിനഞ്ചുകാരൻ ആക്രമണ കാര്യം വെളിപ്പെടുത്തി.

കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പ് കയ്യൽ റോബ്സണുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നു. പതിനഞ്ചുകാരനുമായി കയ്യലിനുള്ള ബന്ധം സ്കൂളിൽ പറയുമെന്നും ഇല്ലെങ്കിൽ 35,000 യൂറോ തരണമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. മരണത്തിന് ദിവസങ്ങൾ മുമ്പ് 29,000 യൂറോ കയ്യൽ റോബ്സണ് ബാങ്ക് വഴി അയച്ചു കൊടുത്തിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker