LIFEMovie

കുഞ്ചാക്കോ ചോദിച്ചിട്ട് കൊടുത്തിട്ടില്ല: അച്ഛന്റെ കാര്യം മകനോട് പറഞ്ഞ് മോഹന്‍കുമാര്‍

കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. സംവിധാനം ചെയ്ത മൂന്ന് സിനിമകള്‍കൊണ്ട് തന്നെ പ്രേക്ഷകര്‍ക്കിടയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച സംവിധായകനാണ് ജിസ് ജോയ്.

ഫീല്‍ഗുഡ് ഫാമിലി എന്റര്‍ടൈനര്‍ വിഭാഗത്തിലാണ് ജിസ് ജോയിയുടെ മുന്‍കാല ചിത്രങ്ങളെത്തിയിട്ടുള്ളത്. അക്കൂട്ടത്തിലേക്കാവും അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രവും ചേര്‍ക്കപ്പെടുക എന്ന സൂചന നല്‍കുകയാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസര്‍. ചിത്രം മാര്‍ച്ച് 19 ന് തീയേറ്ററുകളിലെത്തും. പ്രശസ്ത തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിനായി കഥയെഴുതിയിരിക്കുന്നത്. കുഞ്ചാക്കോ ബോബനൊപ്പം സിദ്ധിഖ്, വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, പിഷാരടി, മുകേഷ്, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തിലെ ശ്രദ്ധേയ വേഷമായി എത്തുന്നുണ്ട്. പുറത്ത് വന്ന ടീസറില്‍ നിന്നും സിനിമയ്ക്കുള്ളിലെ സിനിമയാണ് ചിത്രം സംസാരിക്കുന്നതെന്ന സൂചനകളുണ്ട്

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker