Big Breaking

ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി.രഘുനാഥ്‌

ധര്‍മ്മടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡിസിസി സെക്രട്ടറി സി.രഘുനാഥ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. അതേസമയം, ജില്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ.സുധാകരന്‍ മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സജീവമാകേണ്ടതിന്റെ ആവശ്യകതയുളളതിനാല്‍ മത്സരിക്കാനാവില്ലെന്നായിരുന്നു സുധാകരന്റെ മറുപടി.

മാത്രമല്ല ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട് പരിഗണിച്ചാണ് തീരുമാനമെന്നും ഡിസിസി സെക്രട്ടറി സി.രഘുനാഥിനെ മത്സരിപ്പിക്കണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യമെന്നും സുധാകരന്‍ പറഞ്ഞിരുന്നു. മത്സരിക്കാനുള്ള സാവകാശം തനിക്കു കിട്ടിയില്ല. സാവകാശം ലഭിച്ചിരുന്നെങ്കില്‍ ധര്‍മടത്ത് അത്ഭുതങ്ങള്‍ ഉണ്ടാകുമായിരുന്നു. സുധാകരന്‍ പറഞ്ഞു.

അതേസമയം, ധര്‍മ്മടത്ത് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും മത്സരിക്കുന്നുണ്ട്. ഇവര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വാളയാറിലെ അമ്മയെ യുഡിഎഫ് പിന്തുണയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗിക തീരുമാനം വന്നിട്ടില്ല.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker