NewsThen Special

നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ച് സുരേഷ് ഗോപി

തൃശൂർ നിയോജക മണ്ഡലത്തിലെ NDA സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമര്‍പ്പിച്ച് നടനും എംപിയുമായ സുരേഷ് ഗോപി. തൃശൂരില്‍ ഹെലികോപ്ടറിലെത്തിയ സുരേഷ് ഗോപി പുഴയ്ക്കലില്‍ നിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് പത്രിക സമര്‍പ്പിക്കാന്‍ കളക്ടറേറ്റിലെത്തിയത്. നിങ്ങളുടെ അനുഗ്രഹവും ആശിർവ്വാദവും കൂടെ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു

തൃശൂരില്‍ ശക്തമായ മത്സരസാധ്യതയുണ്ടെന്ന് ആവര്‍ത്തിച്ച സുരേഷ് ഗോപി എംപി തൃശ്ശൂരിലെ വോട്ടര്‍മാര്‍ തനിക്ക് വിജയം തരുമെന്നും പറഞ്ഞു. എല്ലാ ക്ഷേത്രങ്ങളും വിശ്വാസികളുടെ കൈയിലെത്തുമെന്നും അതൊന്നും വൃത്തികെട്ട രാഷ്ട്രീയക്കാരുടെ കൈകളിലല്ല ഉണ്ടാവുകയെന്നും പറഞ്ഞ സുരേഷ് ഗോപി ശബരിമലയ്ക്കായി പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം നടത്തുമെന്നും അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം കേന്ദ്രനേതാക്കള്‍ തുടങ്ങി കഴിഞ്ഞെന്നും വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ ദിവസമാണ് ശ്വാസതടസ്സത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന താരം ആശുപത്രിയി വിട്ടത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker