KeralaNEWS

കോഴിക്കല്ലില്‍ മറ്റൊരു ബലി: തടയാനെത്തിയ എസ്‌ഐക്ക് വെട്ടേറ്റു

1977 ല്‍ കൊടുങ്ങല്ലൂരില്‍ അവസാനിച്ച കോഴി ബലി വീണ്ടും നല്‍കിയ സംഘത്തെ തടഞ്ഞ എസ്‌ഐ ക്ക് നേരെ ആക്രമണം. വെട്ടേറ്റ എസ്‌ഐ ആശുപത്രിയിലാണ്. കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. 1968 ലെ ജന്തു-പക്ഷി നിരോധന നിയമപ്രകാരം അമ്പലത്തിലെ കോഴി ബലി നിരോധിക്കുകയും പകരം കോഴിയെ കോഴിക്കല്ലില്‍ സമര്‍പ്പിക്കുകയും ചെയ്യുന്നതായിരുന്നു ചടങ്ങ്. സംഭവത്തെ തുടര്‍ന്ന് മലപ്പുറത്ത് നിന്നെത്തിയ ആദി മാര്‍ഗി മഹാചണ്ടാള ബാബമലബാറി മാതൃകുല ധര്‍മ്മരക്ഷ ആശ്രമത്തിലെ അംഗങ്ങളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കയ്പമംഗലം സ്റ്റേഷനിലെ എസ്‌ഐക്കാണ് വെട്ടേറ്റത്.

കല്ലില്‍ പട്ടുവിരിക്കാനെന്ന വ്യാജേനയാണ് സംഘം കോഴിക്കല്ലില്‍ എത്തിയത്. കഴിഞ്ഞ ദിവസം മറ്റൊരു ബലി നടന്നിരുന്നതിനാല്‍ കോഴിക്കല്ലില്‍ പോലീസ് കാവലുണ്ടായിരുന്നു. പട്ടു വിരിക്കാനെന്ന പേരിലെത്തിയ സംഘം പെട്ടെന്ന് കോഴിയെ ബലി നല്‍കുകയായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോഴാണ് എസ്‌ഐക്ക് വെട്ടേറ്റത്. സംഭവശേഷം ക്ഷേത്രത്തില്‍ നിന്നും രക്ഷപെടാന്‍ 9 അംഗ സംഘം ശ്രമിച്ചെങ്കിലും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതി റിമാന്റ് ചെയ്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker