NewsThen Special
മുഖ്യമന്ത്രി പങ്കെടുക്കേണ്ട യോഗത്തിന് അനുമതി നിഷേധിച്ച് നഗരസഭ സെക്രട്ടറി

കാരാട്ട് റസാക്കിന് വേണ്ടിയുള്ള നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്ക് അനുമതി നിഷേധിച്ച് കൊടുവള്ളി നഗരസഭ . മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന പരിപാടിക്കായിരുന്നു അനുമതി നിഷേധിച്ചത്. നഗരസഭ എതിര്‍ത്തെങ്കിലും പിന്നീട് റിട്ടേണിംഗ് ഓഫീസറുടെ അനുമതിയോടെ യോഗം നടത്തുകയായിരുന്നു. നഗരസഭ ബസ് സ്റ്റാന്റില്‍ പൊതു പരിപാടികള്‍ നടത്താന്‍ ബൈലോ ഇല്ലാത്തതും ഗതാഗത തടസം നേരിടുമെന്നും കാണിച്ചായിരുന്നു എല്‍ഡിഎഫ് മുന്‍സിപ്പല്‍ കമ്മിറ്റി കണ്‍വീനറുടെ അപേക്ഷ നഗരസഭ സെക്രട്ടറി നിഷേധിച്ചത്. തുടര്‍ന്ന് ജില്ല വരണാധികാരിയുമായി ബന്ധപ്പെട്ടാണ് യോഗം നടത്തുന്നതിനുള്ള അനുവാദം വാങ്ങിയെടുത്തത്.